ഏറ്റുമാനൂർ തിരുനാൾ: അവലോകന യോഗം നടത്തി
1467518
Friday, November 8, 2024 7:20 AM IST
ഏറ്റുമാനൂർ: ക്രിസ്തുരാജ പള്ളിയിൽ മിശിഹായുടെ രാജത്വതിരുനാളിന് 15നു കൊടിയേറും. സീറോമലബാർ സഭാ കൂരിയമെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കൊടിയേറ്റും. പ്രധാന തിരുനാൾ 23, 24 തീയതികളിൽ നടക്കും.
തിരുനാളിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ അവലോകനയോഗം പള്ളി ഓഡിറ്റോറിയത്തിൽ നടത്തി. സഹവികാരി ഫാ. ജേക്കബ് ചക്കാത്ര അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര മുഖ്യ പ്രഭാഷണം നടത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വികാരി ഫാ. ജോസ് മുകളേൽ, നഗരസഭാ കൗൺസിലർമാരായ രശ്മി ശ്യാം, ബീന ഷാജി, വിജി ചാവറ, അതിരമ്പുഴ പഞ്ചായത്ത് മെംബർ അമുദ റോയി, കൈക്കാരന്മാരായ തോമസ് പുതുപ്പറമ്പിൽ, സെബാസ്റ്റ്യൻ പുല്ലാട്ടുകാലായിൽ, ജോഷി പുളിങ്ങാപ്പള്ളി,
സെബാസ്റ്റ്യൻ മതിലകത്ത്, പാരീഷ് കൗൺസിൽ സെക്രട്ടറി ബെന്നി ചിറയിൽ, തിരുനാൾ ജനറൽ കൺവീനർ ഷിബു പ്ലാമൂട്ടിൽ, ജോയിന്റ് കൺവീനർ മാർട്ടിൻ ചാമക്കാല, പബ്ലിസിറ്റി കൺവീനർ ഡോ. കെ.സി. ജോർജ് കാരയ്ക്കാട്ട് എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.