മുനമ്പം ഭൂമി തര്‍ക്കം ഉടന്‍ പരിഹരിക്കണം: എകെസിസി വനിതാ കൗണ്‍സില്‍
1467412
Friday, November 8, 2024 5:34 AM IST
പാലാ: മുനമ്പം നിവാസികള്‍ പണം കൊടുത്തു വാങ്ങി കരമടച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് പറഞ്ഞു വഖഫ് ബോര്‍ഡ് വന്നാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് വനിതാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ സെക്രട്ടറി ആന്‍സമ്മ സാബു, ലിബി മണിമല, ബെല്ലാ സിബി, റൈബി രാജേഷ് മണിമല, ലൈസമ്മ ജോര്‍ജ് പുളിങ്കാട്, ഗീത ഫ്രാന്‍സിസ്, സുജ ജോസഫ്, മോളി തോമസ്, മേരി ജോസ്, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.