മ​ടു​ക്ക: ച​കി​രി​മേ​ട് 94ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, പി.​ആ​ർ. അ​നു​പ​മ, ഐ​ടി​ഡി​പി ജി​ല്ലാ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ എ​സ്. സ​ജു, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. പ്ര​കാ​ശ്, വാ​ർ​ഡ് മെം​ബ​ർ ജ​യ​ദേ​വ​ൻ കൊ​ടി​ത്തോ​ട്ടം, ടോം​സ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ​നി​ന്ന് 17,80,000 രൂ​പ അ​നു​വ​ദി​ച്ചാ​ണ് പു​തി​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മ​ടു​ക്ക ച​കി​രി​മേ​ട്ടി​ൽ എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്ത്‌ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ഈ ​പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യും കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു.

ഇ​നി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി ഒ​രു ക​മ്യൂ​ണി​റ്റി ഹാ​ളും നി​ർ​മി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.