ടാറിംഗ് ജോലികൾ പൂർത്തിയായി; ഇനി സുഖയാത്ര
1467404
Friday, November 8, 2024 5:25 AM IST
എരുമേലി: മാസങ്ങളായി കുണ്ടുംകുഴികളും മൂലം യാത്ര ദുഷ്കരമായിരുന്ന എരുമേലി കെഎസ്ആർടിസി ജംഗ്ഷനിൽ ടാറിംഗ് ജോലികൾ പൂർത്തിയായതോടെ യാത്ര സുഖകരമായി.
ഈ ഭാഗം ടാർ ചെയ്യണമെന്ന് ആവശ്യം ശക്തമായിരുന്നു. ഇതുസംന്ധിച്ച് പൊതുമരാമത്തുമന്ത്രിക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു.
ഇത്രയും ഭാഗം മാത്രമായി ടാർ ചെയ്യാൻ പദ്ധതി ഇല്ലെന്നായിരുന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. ഇതുവഴിയുള്ള എരുമേലി-ചേനപ്പാടി റോഡ് പുനർ നിർമാണം നടത്തുമ്പോൾ ഈ ഭാഗം നവീകരിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, റോഡ് പുനർ നിർമാണം ടെൻഡർ ആയെങ്കിലും ജലവിതരണ കുഴലുകൾ റോഡിന്റെ വശങ്ങളിൽ സ്ഥാപിക്കുന്ന ജോലികൾക്ക് ശേഷം നിർമാണം നടത്താനാണ് തീരുമാനമായത്.
ഇതു വൈകുമെന്നായതോടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെട്ട് പ്രത്യേക അനുമതി നേടിയാണ് ഇപ്പോൾ കെഎസ്ആർടിസി ജംഗ്ഷൻ ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കി മാറ്റിയിരിക്കുന്നത്.