പെരുവ-പിറവം റോഡ് അറ്റകുറ്റ പണികൾക്ക് തുടക്കമായി
1467021
Wednesday, November 6, 2024 6:53 AM IST
കടുത്തുരുത്തി: പെരുവ-പിറവം റോഡിലെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പെരുവ സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ വടുകുന്നപ്പുഴ-മുളക്കുളം അമ്പലപ്പടി വളപ്പില്‍ പാലം വരെയുള്ള റീച്ചിലാണ് അറ്റകുറ്റ പണികൾ നടക്കുന്നത്.
പ്രധാനപ്പെട്ട റോഡ് നിര്‍മാണ പദ്ധതി റീ ടെന്‍ഡര്‍ ചെയ്തു നടപ്പാക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യത്തിൽ മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടത്തിയാണ് പരിഹാരമുണ്ടായിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കെഎസ്ടിപി മുഖാന്തിരം 20 ലക്ഷം രൂപയുടെ പ്രവര്‍ത്തിയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
പരമാവധി വേഗത്തില്‍ റോഡ് സഞ്ചാരയോഗ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം എംഎല്‍എ അറിയിച്ചു.