മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ന്
Sunday, February 5, 2023 9:37 PM IST
പാ​ലാ: മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ 10.30 ന് ​ആ​ശു​പ​ത്രി​യി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രും സി​സ്റ്റ​ര്‍​മാ​രും ന​ഴ്‌​സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പ​ടെ 50 പേ​രാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് ര​ക്തം ദാ​നം ചെ​യ്യു​ന്ന​ത്.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മാ​ത്യു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സി​നി​മാ താ​രം മി​യാ ജോ​ര്‍​ജ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ ബ്ല​ഡ് ഫോ​റം ചെ​യ​ര്‍​മാ​നും പാ​ലാ ഡി​വൈ​എ​സ്പി​യു​മാ​യ എ.​ജെ. തോ​മ​സ്, പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം, ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് തോ​മ​സ്, ജി​ല്ലാ ആ​രോ​ഗ്യ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഡോ​മി ജോ​ണ്‍, കി​സ്‌​കോ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, റ​വ.​ഡോ. ജോ​ര്‍​ജ് ഞാ​റ​ക്കു​ന്നേ​ല്‍, ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​റ്റെ​സി കു​ര്യ​ന്‍, ഡോ. ​പ്ര​ദീ​പ് മാ​ത്യു, ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഷേ​ര്‍​ളി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് കി​സ്‌​കോ ബാ​ങ്കി​ന്‍റെ​യും റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച കി​സ്‌​കോ-​മ​രി​യ​ന്‍ ബ്ല​ഡ് ബാ​ങ്കാ​ണ് ക്യാ​മ്പ് ന​യി​ക്കു​ന്ന​ത്.