പൊ​തു​ഗ​താ​ഗ​തം ഇ​ല്ലാ​താ​ക്കി ; ജനങ്ങൾ​ക്ക് വോ​ട്ട് ചെ​യ്യാനായില്ല
Friday, April 26, 2024 10:50 PM IST
അ​ടി​വാ​രം: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ഞ്ഞാ​ർ -അ​ടി​വാ​രം റൂ​ട്ടി​ൽ ഒ​രു ബ​സ് പോ​ലും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ സാ​ധാ​ര​ണ​ജ​നം എ​ങ്ങ​നെ പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി വോ​ട്ട് ചെ​യ്യു​മെ​ന്ന് നാ​ട്ടു​കാ​ർ ചോ​ദി​ച്ചു. ഏ​ക​ദേ​ശം 17 ട്രി​പ്പു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. അ​ടി​വാ​രം -പാ​ലാ റൂ​ട്ടി​ലോ​ടു​ന്ന എ​ല്ലാ സ്വകാര്യബ​സു​ക​ളും അ​ധി​കാ​രി​ക​ൾ ഇ​ല​ക‌്ഷ​ൻ ഡ്യൂ​ട്ടി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​നാ​ലാ​ണ് ഇ​ത് സം​ഭ​വി​ച്ച​ത്.

സാ​ധാ​ര​ണ​യാ​യി കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തി​യി​രു​ന്ന ട്രി​പ്പു​ക​ളും ഇ​ന്നലെ ന​ട​ത്തി​യി​ല്ല. പൊ​തു​ഗ​താ​ഗ​തം നി​ഷേ​ധി​ച്ച​തുവ​ഴി അ​നേ​കം വോ​ട്ട​ർ​മാ​ർ​ക്ക് ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​നാ​യി​ല്ല.​അ​തി​നു പു​റ​മേ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ളെ ആ​ശ്ര​യി​ച്ച് ബൂ​ത്തി​ലെ​ത്തേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ടാ​യി.​ഉ​ത്സ​വ​മാ​കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ബ​ന്ദാ​യി മാ​റി​യ പ്ര​തീ​തി​യാ​ണ് ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്. പെ​രി​ങ്ങു​ളം, അ​ടി​വാ​രം ഭാ​ഗ​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രോ​ട് കാ​ണി​ച്ച അ​ധി​കാ​രി​ക​ളു​ടെ ഈ ​വോ​ട്ട് നി​ഷേ​ധ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഗൗ​ര​വ​ത്തോ​ടെ ക​ണ്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നു.

ഒ​രേ റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ൾ ത​ന്നെ ഇ​ല​ക‌്ഷ​ൻ ഡ്യൂ​ട്ടി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സാ​ധാ​ര​ണ ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി മാ​ത്ര​മാ​ണ് . അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ വീ​ഴ്ച​യെക്കുറി​ച്ച് തിെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ചൈ​ത​ന്യ സ്വാ​ശ്ര​യ സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി ചാ​മ​ക്കാ​ലാ​യി​ൽ , സാ​ജു മു​തി​രേ ന്തി​യ്ക്ക​ൽ,ടോ​മി അ​മ്പ​ഴ​ത്തു​ങ്ക​ൽ അ​ലോ​ഷ്യ​സ് അ ​ബ്രാ​ഹം ,ജി​സോ​യി ഏ​ർ​ത്തേ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു .