മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ‍യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ൽ
Thursday, April 25, 2024 6:42 AM IST
പ​​​ള്ളി​​​ക്ക​​​ത്തോ​​​ട്: മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വാ​​​ഴൂ​​​ര്‍ പു​​​ളി​​​ക്ക​​​ല്‍ക​​​വ​​​ല ചെ​​​ല്ലി​​​മ​​​റ്റം പൂ​​​വ​​​ത്തും​​​കു​​​ഴി​​​യി​​​ല്‍ പി.​​​ടി. രാ​​​ജേ​​​ഷി​​​നെ (44)യാ​​​ണു പ​​​ള്ളി​​​ക്ക​​​ത്തോ​​​ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഇ​​​യാ​​​ള്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ഒ​​​മ്പ​​​തി​​​നു വീ​​​ട്ടി​​​ലെ​​​ത്തു​​​ക​​​യും കു​​​ടും​​​ബ പ്ര​​​ശ്‌​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ അ​​​ച്ഛ​​​നു​​​മാ​​​യി വാ​​​ക്കു​​​ത​​​ര്‍ക്ക​​​ത്തി​​​ലേ​​​ര്‍പ്പെ​​​ട്ടു ചീ​​​ത്ത​​​ വി​​​ളി​​​ക്കു​​​ക​​​യും വി​​​റ​​​കു​​​ക​​​മ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ല​​​യ്ക്ക​​​ടി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ആ​​​ക്ര​​​മ​​​ണം ത​​​ട​​​ഞ്ഞ അ​​​ച്ഛ​​​ന്‍റെ കൈ​​​യ്ക്ക് സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. നി​​​ല​​​ത്തു​​​വീ​​​ണ അ​​​ച്ഛ​​​നെ ക്രൂ​​​ര​​​മാ​​​യി മ​​​ര്‍ദിക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തു​​​ക​​​ണ്ട് ത​​​ട​​​യാ​​​ന്‍ ശ്ര​​​മി​​​ച്ച അ​​​മ്മ​​​യെ​​​യും ഇ​​​യാ​​​ള്‍ ഉ​​​പ​​​ദ്ര​​​വി​​​ച്ചു. പ​​​രാ​​​തി​​​യെ തു​​​ട​​​ര്‍ന്ന് പ​​​ള്ളി​​​ക്ക​​​ത്തോ​​​ട് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ക​​​യും രാ​​​ജേ​​​ഷി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ രാ​​​ജേ​​​ഷി​​​നെ റി​​​മാ​​​ന്‍ഡ് ചെ​​​യ്തു.