തണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ പൂ​ർ​ണമാ​യി തു​റ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Friday, April 26, 2024 7:07 AM IST
കു​​മ​​ര​​കം: ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ന്‍റെ ഷ​​ട്ട​​റു​​ക​​ൾ പൂ​​ർ​​ണ​മാ​​യി തു​​റ​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​കു​​ന്നു. മാ​​ർ​​ച്ച് 15-ന് ​​തു​​റ​​ക്കേ​​ണ്ട ഷ​​ട്ട​​ർ ഏ​​പ്രി​​ൽ 12 - നാ​​ണ് തു​​റ​​ന്നു തു​​ട​​ങ്ങി​​യ​​ത്. എ​​ന്നാ​​ൽ 29 ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്ന​​പ്പാേ​​ൾ കൊ​​യ്ത്ത് പൂ​​ർ​​ത്തി​​യാ​​കാ​​ത്ത​​തി​​ന്‍റെയും ഓ​​രു മു​​ട്ട് നി​​ർമി​​ക്കാ​​ത്ത​​തി​​ന്‍റെയും പേ​​രി​​ൽ ബാ​​ക്കി ഷ​​ട്ട​​റു​​ക​​ൾ ഉ​​ട​​ൻ തു​​റ​​ക്കേ​​ണ്ട​​തി​​ല്ല എ​​ന്ന് ആ​​ല​​പ്പു​​ഴ ജി​​ല്ലാ ക​​ള​​ക്ട​​ർ ഉ​​ത്ത​​ര​​വി​​ട്ടു. പി​​ന്നീ​​ട് കേ​​വ​​ലം ആ​​റ് ഷ​​ട്ട​​റു​​ക​​ൾ മാ​​ത്ര​​മാ​​ണ് തു​​റ​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്. ഇ​​പ്പോ​​ൾ 35 ഷ​​ട്ട​​റു​​ക​​ൾ മാ​​ത്ര​​മാ​​ണ് തു​​റ​​ന്നു കി​​ട​​ക്കു​​ന്ന​​ത്.

ഷ​​ട്ട​​റു​​ക​​ൾ പൂ​​ർ​​ണ​​മാ​​യി തു​​റ​​ക്കാ​​ത്ത​​തി​​ൽ ഏ​​റെ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന​​ത് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ്. കാ​​യ​​ലി​​ൽ മീ​​ൻ സു​​ല​​ഭ​​മാ​​ണെ​​ങ്കി​​ലും വ​​ല നീ​​ട്ടി മീ​​ൻ പി​​ടി​​ക്കാ​​നാ​​കു​​ന്നി​​ല്ലെ​​ന്നാ​​ണ് പ​​രാ​​തി. നീ​​ട്ടു​​വ​​ല ഒ​​ഴു​​കി​​പ്പോ​​കു​​ക​​യാ​​ണെ​​ന്നാ​​ണ് തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​​റ​​യു​​ന്ന​​ത്. 94 ഷ​​ട്ട​​റു​​ക​​ൾ​​ക്ക​​ടി​​യി​​ലൂ​​ടെ ഒ​​ഴു​​കേ​​ണ്ട ജ​​ലം ഇ​​പ്പോ​​ൾ 35 ഷ​​ട്ട​​റു​​ക​​ൾ​​ക്ക​​ടി​​യി​​ലൂ​​ടെ ഒ​​ഴു​​കു​​ന്ന​​താ​​ണ് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ തൊ​​ഴി​​ലി​​ന് പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.

നാ​​മ​​മാ​​ത്ര​​മാ​​യ ഷ​​ട്ട​​ർ തു​​റ​​ക്ക​​ൽ കൊ​​ണ്ട് അ​​പ്പ​​ർ കു​​ട്ട​​നാ​​ടി​​ന് വേ​​ണ്ട പ്ര​​യോ​​ജ​​നം ല​​ഭി​​ച്ചി​​ട്ടി​​ല്ല. കു​​ട്ട​​നാ​​ട​​ൻ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ൽ കാ​​ര്യ​​മാ​​യ താേ​​ാതി​​ൽ ഉ​​പ്പു​​വെ​​ള്ളം ക​​യ​​റു​​ക​​യോ പോ​​ള​​യും മ​​റ്റ് ജ​​ല സ​​സ്യ​​ങ്ങ​​ൾ ന​​ശി​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ല. ആ​​കെ ലാ​​ഭം ഈ ​​വ​​ർ​​ഷം കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ​​ത്തി​​നാ​​യി ഓ​​രു​​മു​​ട്ടി​​ടേ​​ണ്ട​​താ​​യി വ​​രി​​ക​​യി​​ല്ല​​യെ​ന്ന​​തു​​ മാ​​ത്ര​​മാ​​ണ്.

തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​ഴി​​ഞ്ഞാ​​ലേ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ബാ​​ക്കി ബ​​ണ്ട് ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ക്കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണ​​ക്കൂ.