കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികളുടെ കുടുംബസംഗമം സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തിൽ ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മുഖ്യാതിഥിയായിരുന്നു. രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. മാത്യു പാലക്കുടി സന്ദേശം നൽകി. ടെസി ബിജു പാഴിയാങ്കൽ, ജോസഫ് പണ്ടാരക്കളം, സണ്ണിക്കുട്ടി അഴകംപ്രായിൽ, ജോജോ തെക്കുംചേരിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
രൂപതാ ഭാരവാഹികളും കുടുംബാംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. റെജി കൊച്ചുകരിപ്പാപറമ്പിൽ, ജിൻസ് പള്ളിക്കമ്യാലിൽ, സിനി ജിബു നീറനാകുന്നേൽ, റെനി ചക്കാലയിൽ,ആൻസമ്മ തോമസ് മടുക്കക്കുഴി, അനിത ജസ്റ്റിൻ, ജോബി തെക്കുംചേരിക്കുന്നേൽ, സാബു വെട്ടുവേലിൽ, ജോബി കല്ലൂരാത്ത്, ജോബിൻ വടക്കേനാത്ത്, തോമസ് ചെമ്മരപ്പള്ളി, ജോൺസൺ പന്തപ്ലാക്കൽ, ബെർക്കുമാൻസ് പൂവത്തുംമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.