വോ​ട്ട​ർ​മാ​ർ കാ​ത്തുനി​ന്ന​ത് മ​ണി​ക്കൂ​റു​ക​ൾ
Friday, April 26, 2024 10:50 PM IST
വാ​ഴൂ​ർ: കൊ​ടു​ങ്ങൂ​ർ ഗ​വൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ 89-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട​ർ​മാ​ർ കാ​ത്തുനി​ന്ന​ത് മ​ണി​ക്കൂ​റു​ക​ൾ. ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണ് പ​ല​രും വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ നി​ന്ന​ത്. പ​ല​പ്പോ​ഴും വോ​ട്ട് ചെ​യ്യാ​ൻ കാ​ത്ത് നി​ൽ​ക്കു​ന്ന പു​രു​ഷ​ന്മാ​രു​ടെ​യും വ​നി​ത​ക​ളു​ടെ​യും നി​ര സ്കൂ​ൾ മൈ​താ​നം വ​രെ നീ​ണ്ടു.

ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​യക്കു​റ​വാ​ണ് വോ​ട്ടിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്ന് വോ​ട്ട​ർ​മാ​ർ പ​റ​ഞ്ഞു. ഈ ​ബൂ​ത്തി​നോ​ട് ചേ​ർ​ന്ന് മ​റ്റ് ര​ണ്ട് ബൂ​ത്തു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വി​ടെ ഇ​ത്ത​രം പ്ര​ശ്ന​മു​ണ്ടാ​യി​ല്ല.