കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള വി​​ധി​​യെ​​ഴു​​ത്താ​​കും തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം: തി​​രു​​വ​​ഞ്ചൂ​​ർ
Wednesday, April 24, 2024 7:22 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള വി​​ധി​​യെ​​ഴു​​ത്താ​​കും ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പെ​​ന്ന് കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ. യു​​ഡി​​എ​​ഫ് ഇ​​റു​​മ്പ​​യം മേ​​ഖ​​ല കു​​ടും​​ബ​​സം​​ഗ​​മം വെ​​ട്ടി​​ക്ക​​ൽ അ​​പ്പ​​ച്ച​​ന്‍റെ ഭ​​വ​​ന​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വി​​ല​​ക്ക​​യ​​റ്റ​​വും അ​​ക്ര​​മ​​രാ​​ഷ്‌​​ട്രീ​​യ​​വും കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മൂ​​ഹ്യ​​ജീ​​വി​​ത​​ത്തെ താ​​റു​​മാ​​റാ​​ക്കി​​യെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് വി.​​സി. ജോ​​ഷി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​ൻ ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​പി. സി​​ബി​​ച്ച​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ബി​​ജു മൂ​​ഴി​​യി​​ൽ, വൈ​​ക്കം ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​ഡി. ഉ​​ണ്ണി, എ​​ൻ.​​എം. താ​​ഹ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ത​​ങ്ക​​മ്മ വ​​ർ​​ഗീ​​സ്,

പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​രാ​​യ നി​​യാ​​സ് കൊ​​ടി​​യ​​നേ​​ര​​ത്ത്, സു​​മ സൈ​​ജ​​ൻ, ബി. ​​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ, വി.​​എം. ജോ​​ണി വ​​ല്യാ​​നം​​ക​​ണ്ടം, ജ​​യേ​​ഷ് മാ​​മ്പ​​ള്ളി, അ​​സം​​ഘ​​ടി​​ത തൊ​​ഴി​​ലാ​​ളി കോ​​ൺ​​ഗ്ര​​സ് വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് മ​​നോ​​ജ് കെ. ​​തൈ​​പ്പ​​റ​​മ്പി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.