തെ​ര​ഞ്ഞെ​ടു​പ്പ് സേ​വ​ന​ത്തി​നാ​യി പൂ​ഞ്ഞാ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സി​ൽ നി​ന്ന് 101 കു​ട്ടി​പ്പോ​ലീ​സു​കാ​ർ
Thursday, April 25, 2024 11:42 PM IST
പൂ​ഞ്ഞാ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ന്ന​ദ്ധ സേ​വ​ന​ത്തി​നാ​യി പൂ​ഞ്ഞാ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സി​ൽ നി​ന്ന് 101 കു​ട്ടി​പ്പോ​ലീ​സു​കാ​ർ. പോ​ളിം​ഗ് ദി​വ​സം ബൂ​ത്തു​ക​ളി​ൽ എ​ത്തു​ന്ന പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രെ​യും അം​ഗ​പ​രി​മി​ത​രാ​യ ആ​ളു​ക​ളെ​യും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രെ​യും സ​ഹാ​യി​ക്കു​വാ​നാ​യാ​ണ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ സേ​വ​നം വി​നി​യോ​ഗി​ക്കു​ക.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​പോ​ലീ​സു​കാ​ർ സേ​വ​ന സ​ന്ന​ദ്ധ​രാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത് പൂ​ഞ്ഞാ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നാ​ണ്. 101 എ​സ്പി​സി കേ​ഡ​റ്റു​ക​ളാ​ണ് സ്കൂ​ളി​ൽ​നി​ന്ന് വോ​ള​ണ്ടി​യ​ർ ഡ്യൂ​ട്ടി​ക്കാ​യി വി​വി​ധ ബൂ​ത്തു​ക​ളി​ൽ എ​ത്തു​ന്ന​ത്. ഇ​തി​ൽ 58പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ർ