നാ​ളെ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ വോ​ട്ടെ​ടു​പ്പ്
Wednesday, April 24, 2024 10:56 PM IST
കോ​ട്ട​യം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ടെ​ടു​പ്പി​നു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ല്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ-​വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും.

1198 വോ​ട്ടിം​ഗ്-​വി​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ളാ​ണ് വോ​ട്ടെ​ടു​പ്പി​ന് ആ​വ​ശ്യ​മു​ള്ള​ത്. 1468 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും 1448 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 1535 വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ളും സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വ​ര​ണാ​ധി​കാ​രി​യു​മാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വി​ഗ്‌​നേ​ശ്വ​രി​യും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്കും അ​റി​യി​ച്ചു. 26ന് ​രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

14 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണു കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ല്‍ 12,54,823 വോ​ട്ട​ര്‍​മാ​രു​ണ്ട്; 6,47,306 സ്ത്രീ​ക​ളും 6,07,502 പു​രു​ഷ​ന്‍​മാ​രും 15 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റും. വോ​ട്ട​ര്‍​മാ​രി​ല്‍ 51.58 ശ​ത​മാ​നം സ്ത്രീ​ക​ളാ​ണ്. പു​രു​ഷ​ന്മാ​ര്‍ 48.41 ശ​ത​മാ​ന​വും. മ​ണ്ഡ​ല​ത്തി​ല്‍ 1198 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.

ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും അ​വ​ശ​രാ​യ​വ​ര്‍​ക്കു​മാ​യി വീ​ല്‍​ചെ​യ​ര്‍ സൗ​ക​ര്യം, വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്കൊ​പ്പ​മു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി ക്ര​ഷ്, കു​ടി​വെ​ള്ളം എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ 1564 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ 1173 ബൂ​ത്തു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.