എ​രു​മേ​ലി​യി​ൽ പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​ൻ 170 പേ​ർ
Tuesday, November 29, 2022 10:45 PM IST
എ​രു​മേ​ലി: കാ​ക്കി അ​ണി​ഞ്ഞ് സേ​വ​ന​ത്തി​നാ​യി ഇ​ന്ന​ലെ​ മു​ത​ൽ ര​ണ്ടു​മാ​സ​ത്തേ​യ്ക്ക് സ്പെ​ഷ​ൽ പോ​ലീ​സ് ആ​യി​രി​ക്കു​ക​യാ​ണ് 170 പേ​ർ. വി​ദ്യാ​ർ​ഥി​ക​ളും യു​വ​തി-​യു​വാ​ക്ക​ളും സൈ​ന്യ​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച​വ​രും ഉ​ൾ​പ്പ​ടെ 22 വ​നി​ത​ക​ളും 148 പു​രു​ഷന്മാ​രു​മാ​യി 170 പേ​ർ.
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച എ​രു​മേ​ലി​യി​ൽ ഗ​താ​ഗ​ത​ത്തി​ര​ക്ക് പ​രി​ഹ​രി​ക്കാ​ൻ പോ​ലീ​സി​നേ​യും റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ അ​യ്യ​പ്പ ഭ​ക്ത​രെയും നാ​ട്ടു​കാ​രെ​യും സ​ഹാ​യി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഡ്യൂ​ട്ടി. രാ​ത്രി​യി​ലും പ​ക​ലു​മാ​യി ഡ്യൂ​ട്ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് പ്ര​തി​ഫ​ല​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ​നി​ന്നു ന​ൽ​കും. രാ​ത്രി​യി​ൽ ത​ണു​പ്പും മ​ഞ്ഞു​മു​ള്ള​തി​നാ​ൽ രാ​ത്രി ഡ്യൂ​ട്ടി​യി​ൽ സ്വെ​റ്റ​ർ ധ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ വാ​ഹ​ന വെ​ളി​ച്ചം പ്ര​തി​ഫ​ലി​ക്കു​ന്ന ജാ​ക്ക​റ്റും സി​ഗ്ന​ൽ ലൈ​റ്റ് സ്റ്റി​ക്കും ന​ൽ​കി​യി​ട്ടു​മു​ണ്ട്.
ദി​വ​സ​വും ഗ​താ​ഗ​ത​ത്തി​ര​ക്ക് തു​ട​രു​ന്ന പേ​ട്ട​ക്ക​വ​ല, ടിബി ജം​ഗ്ഷ​ൻ, രാ​ജാ​പ്പ​ടി, പോ​ലീസ് എ​യ്ഡ് പോ​സ്റ്റ്‌, കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്പെ​ഷ​ൽ പോ​ലീ​സു​കാ​രെ കൂ​ടു​ത​ലാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല പാ​ത​ക​ളി​ലെ വി​വി​ധ ഡ്യൂ​ട്ടി പോ​യി​ന്‍റു​ക​ളി​ലും ഇ​വ​രു​ടെ സേ​വ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ 500ഓ​ളം പോ​ലീസാ​ണ് ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന​കാ​ല ഡ്യൂ​ട്ടി​യി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് പു​റ​മെ​യാ​ണ് ഇ​പ്പോ​ൾ സ്പെ​ഷ​ൽ പോ​ലീ​സി​നെ​ കൂ​ടി നി​യോ​ഗി​ച്ചി​ത്.
ഇ​ന്ന​ലെ ഇ​വ​രു​ടെ ഡ്യൂ​ട്ടി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഡി​വൈ​എ​സ്പി എ​ൻ. ബാ​ബു​ക്കു​ട്ട​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ രാ​ജീ​വ്, എ​എ​സ്ഐ അ​ബ്ദു​ൽ അ​സീ​സ്, പി​ആ​ർ​ഒ അ​നി​ൽ, പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ന​വാ​സ്, അ​നീ​ഷ്, വി​ശാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടുത്തു.