ഇറിഗേഷൻ ടൂറിസം പദ്ധതി പുരോഗമന പാതയിൽ: മന്ത്രി റോഷി അഗസ്റ്റിൻ
1549525
Tuesday, May 13, 2025 5:15 PM IST
ചെങ്ങന്നൂർ: സംസ്ഥാന സർക്കാർ പുതുതായി ആവിഷ്കരിച്ച ഇറിഗേഷൻ ടൂറിസം പദ്ധതി പുരോഗമിക്കുകയാണെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ.
വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ പ്രയോജനകരമാകുന്ന തരത്തിൽ നദികളും ഡാമുകളും അവയോടനുബന്ധിച്ചുള്ള നിർമിതികളും ആകർഷകമാക്കുന്ന പദ്ധതികളാണ് തയാറാക്കുന്നത്. വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ആദി പമ്പയ്ക്ക് കുറുകെ ഇടനാടിനെയും കോയിപ്രത്തെയും ബന്ധിപ്പിക്കുന്ന ഇടനാട് വഞ്ഞിപ്പോട്ടിൽ കടവ് പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. വരട്ടാർ ഉൾപ്പെടെ ചെങ്ങന്നൂരിലെ ഒഴുക്ക് നിലച്ച എല്ലാ നദികളും പു നരുജ്ജീവിപ്പിക്കുമെന്നും വരട്ടാറിലെ പ്രധാന അഞ്ച് പാലങ്ങളുടെ നിർമാണം പൂർത്തീകരിച്ചുവെന്നും ചെങ്ങന്നൂരിലെ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി വരട്ടാർ മാറുമെന്നും മന്ത്രി സജി ചെറിയാൻപറഞ്ഞു.
അഡ്വ. പി.ആർ. പ്രദീപ് കുമാർ, ചെങ്ങന്നൂ ർ നഗരസഭാധ്യക്ഷ അഡ്വ. ശോഭ വർഗീസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.സി. സൂസൻ ജോസഫ്, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത തുടങ്ങിയവർ പ്രസംഗിച്ചു.