പുളി​ങ്കു​ന്ന്: ഫൊ​റോ​ന മാ​തൃ​-​പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ണ്ണാ​ടി​ സെന്‍റ് റീ​ത്താസ് പള്ളിയി​ലേ​ക്ക് തീ​ര്‍​ഥാ​ട​നം 16ന് നടക്കും. ​രാ​വി​ലെ 8.30ന് ​ഫൊറോന പള്ളി അങ്കണത്തിൽ ഡോ. ​ടോം പു​ത്ത​ന്‍​ക​ളം റാ​ലി ഫ്ളാഗ് ഓ​ഫ് ചെ​യ്യും. ഫാ. ​ടോം ആ​ര്യ​ങ്കാ​ലാ ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കും. പി​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ഞ്ചി​ലി​നും മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​സ​ഫി​നും പ​താ​ക കൈ​മാ​റു​ന്ന​തോ​ടെ റാ​ലി ആ​രം​ഭി​ക്കും.

ഓ​രോ ദി​വ​സ​ങ്ങ​ളി​ലാ​യി കാ​വാ​ലം, കേ​സ​റി​യ, കാ​യ​ല്‍​പു​റം, മ​ങ്കൊ​മ്പ്, വെ​ളി​യ​നാ​ട്, പ​ഴ​യ​കാ​ട്ട്, മാ​മ്പു​ഴ​ക്ക​രി, മി​ത്ര​ക്ക​രി, രാ​മ​ങ്ക​രി, മ​ണ​ലാ​ടി, പ​ള്ളി​ക്കൂ​ട്ടു​മ്മ, വേ​ഴ​പ്ര, പു​ന്ന​ക്കു​ന്ന​ത്തു​ശേരി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​യാ​ണ​ത്തി​നു​ശേ​ഷം പു​ളി​ങ്കു​ന്ന് ഫൊ​റോ​ന പ​ള്ളി​യി​ല്‍ 15ന് ​ആ​ത്മീ​യ യാ​ത്ര സ​മാ​പി​ക്കും.

പ​തി​നാ​റി​ന് ന​ട​ക്കു​ന്ന ക​ണ്ണാ​ടി തീ​ര്‍​ഥാ​ട​ന റാ​ലി​യോ​ടൊ​പ്പം അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ര്‍​ജ് തോ​മ​സ്, ഗ്രേ​സി സ​ഖ​റി​യാ​സ് നെ​ല്ലി​വേ​ലി എ​ന്നി​വ​ര്‍ ഛായ​ചി​ത്ര​വും വ​ഹി​ച്ചു ക​ണ്ണാ​ടി സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ ഫാ.​കു​ര്യ​ന്‍ ച​ക്കു​പു​ര​യ്ക്ക​ല്‍, കൈ​ക്കാ​ര​ന്മാ​ര്‍, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഊ​ഷ്മ​ള​മാ​യ വ​ര​വേ​ല്‍​പ്പ് ന​ല്‍​കി തീ​ര്‍​ഥാ​ട​ന റാ​ലി​യെ​യും ആ​ത്മീ​യ യാ​ത്ര​യെ​യും സ്വീ​ക​രി​ക്കും.

തു​ട​ര്‍​ന്ന് ഫൊ​റോ​നാ വി​കാ​രി​യു​ടെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഫൊ​റോ​നാ​യി​ലെ 19 വൈ​ദി​ക​ര്‍ ചേ​ര്‍​ന്ന് പ​രി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. ആർച്ച്ബി ഷപ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദേ​ശം ന​ല്‍​കു​ം. തു​ട​ര്‍​ന്ന് നേ​ര്‍​ച്ച ഭ​ക്ഷ​ണ​ത്തോ​ടു​കൂ​ടി പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ക്കും. ഫൊ​റോ​ന മാ​തൃ​വേ​ദി -പി​തൃ​വേ​ദി ആ​നി​മേ​ഷ​ന്‍ ടീം ​അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍101 അം​ഗ ​സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് വി​പു​ല​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു.