ച​ക്കു​ള​ത്തു​കാ​വി​ലേ​ക്ക് പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍
Saturday, December 3, 2022 10:59 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ല്‍ കെ​എ​സ്ആ​ര്‍​റ്റി​സി​യു​ടെ വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ നി​ന്ന് ച​ക്കു​ള​ത്തു​കാ​വി​ലേ​ക്ക് പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സ് ന​ട​ത്തും.

തി​രു​വ​ല്ല​യി​ല്‍ നി​ന്ന് ച​ക്കു​ള​ത്തു​കാ​വു വ​ഴി​യു​ള്ള 26 ബ​സു​ക​ള്‍ കൂ​ടാ​തെ 10 ബ​സു​ക​ളും എ​ട​ത്വ​യി​ല്‍നി​ന്ന് ആ​റു ബ​സു​ക​ളും പ്ര​ത്യേ​ക​മാ​യി ഓ​ടി​ക്കും. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം ഡി​പ്പോ​ക​ളി​ല്‍നി​ന്ന് ര​ണ്ടു ബ​സു​ക​ള്‍ വീ​ത​വും സ​ര്‍​വീ​സ് ന​ട​ത്തും. പൊ​ങ്കാ​ല ദി​വ​സ​മാ​യ ഏ​ഴി​ന് പാ​റ​ശാ​ല, വി​ഴി​ഞ്ഞം, പൂ​വാ​ര്‍, നെ​യ്യാ​റ്റി​ന്‍​ക​ര, വെ​ഞ്ഞാ​റ​മൂ​ട്, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഡി​പ്പോ​ക​ളി​ല്‍ നി​ന്നു​ള്ള ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ള്‍ രാ​വി​ലെ ച​ക്കു​ള​ത്തു​കാ​വി​ലെ​ത്തും. സ്ഥി​രം സ​ര്‍​വീ​സി​നു പു​റ​മെ കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഗു​രു​വാ​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് പ്ര​ത്യേ​കം സ​ര്‍​വീ​സു​മു​ണ്ടാ​കും.

കു​ടി​വെ​ള്ള ക്ലോ​റി​നേ​ഷ​നും ഉ​റ​വി​ട മാ​ലി​ന്യ ന​ശീ​ക​ര​ണ​വും പ​രി​സ​ര ശു​ചീ​ക​ര​ണ​വും തു​ട​ങ്ങി. ക​ട​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു തു​ട​ങ്ങി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന പൊ​ങ്കാ​ല ക​ഴി​യും​വ​രെ തു​ട​രും. പൊ​ങ്കാ​ല ദി​വ​സം ത​ല​വ​ടി ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ല്‍ 12 മ​ണി​ക്കൂ​റും എ​ട​ത്വ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ 24 മ​ണി​ക്കൂ​റും ഒ​പി പ്ര​വ​ര്‍​ത്തി​ക്കും.