പൂ​ച്ചാ​ക്ക​ൽ ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സര​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം
Thursday, November 24, 2022 10:29 PM IST
പൂ​ച്ചാ​ക്ക​ൽ: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ൽ​സ​ര​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കി​ട്ട് ആ​റി​ന് മൂ​ന്നുദി​വ​സം നീ​ണ്ട ക​ലാ-​കാ​യി​ക മേ​ള​യ്ക്കാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചുവ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ​യു​ള്ള സ​ന്ദേ​ശ​ത്തി​ന്‍റെ​യും ഫു​ട്ബോ​ൾ ലോ​ക ക​പ്പി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ച​ാര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​രി​സ​രം കാ​ൽ​പ​ന്തു​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​യ മെ​സി​യും നെ​യ്മ​റും റൊ​ണാ​ൾ​ഡോ​യും നി​ര​ന്നുക​ഴി​ഞ്ഞു.
അ​ല​ങ്ക​ര​ങ്ങ​ളും കൊ​ടി​ക​ളും ലൈ​റ്റു​ക​ളും കൊ​ണ്ട് മ​ത്സര കേ​ന്ദ്ര​ങ്ങ​ളും പ​രി​സ​ര​വും കാ​യി​ക പ്രേ​മി​ക​ളെ കൂ​ടു​ത​ൽ ആ​വേ​ശ​ത്തി​ലാ​ക്കു​ന്നു​ണ്ട്. ഇ​ന്ന്, 26, 27 തീ​യ​തി​ക​ളി​ൽ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷൂ​ട്ടൗ​ട്ട് മ​ൽ​സ​ര​ങ്ങ​ൾ ഫ്ലെ​ഡ് ലൈ​റ്റി​ൽ ന​ട​ത്തു​ന്ന​ത്. വി​ജ​യി​ക​ളാ​യ മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് വ​രെ സ്വ​ർ​ണ കൊ​യി​ൻ സ​മ്മാ​ന​ങ്ങ​ളും ട്രോ​ഫി​ക​ളും ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം ന​ട​ത്തി

ചേ​ര്‍​ത്ത​ല: കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഊ​ർ​ജമേ​ഖ​ല​യി​ലെ കാ​ലി​ക പ്ര​സ​ക്ത​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​യി​ലെ 47 സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു.
കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ജെ.​ ജ​യ​സൂ​ര്യ, അ​ഭി​നി​വ രാ​ജേ​ഷ് എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​ന​വും ചേ​ർ​ത്ത​ല ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സി​ലെ അ​നി​രു​ദ്ധ നാ​രാ​യ​ണ​ൻ, കെ.​എ​സ്. അ​മ്പാ​ടി എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ചേ​ര്‍​ത്ത​ല പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ആ​ർ. ജ​യ​കു​മാ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.