പ​തി​നാ​റുവ​ര്‍​ഷ​ത്തെ പോ​രാ​ട്ടം; ഊ​രു​ക്ക​രി സ​ഹ​ക​ര​ണ ബാ​ങ്കി​ന് ജ‌​യം
Wednesday, October 5, 2022 10:40 PM IST
എ​ട​ത്വ: പ​തി​നാ​റുവ​ര്‍​ഷ​ത്തെ നി​യ​മ പോ​രാ​ട്ട​ത്തി​ന് ശു​ഭാ​ന്ത്യം. ഊ​രു​ക്ക​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് ഇ​നി ത​ല ഉ​യ​ര്‍​ത്തി പി​ടി​ക്കാം. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ വ​ഴി​യു​ള്ള നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2005-2006 കാ​ല​ഘ​ട്ട​ത്തി​ല്‍ സം​ഘ​ത്തി​ന് കി​ട്ടേ​ണ്ടി​യി​രു​ന്ന 23,79,601 രൂ​പ ത​രാ​തി​രി​ക്കു​ക​യും ത​ന്ന ചെ​ക്ക് മ​ട​ങ്ങി​യ കേ​സി​ല്‍ പ്ര​തി​ക്ക് ഒ​ന്‍​പ​തു കേ​സു​ക​ളി​ല്‍ ചെ​ക്ക് തു​ക​യു​ടെ ര​ണ്ടു മ​ട​ങ്ങു​തു​ക​യാ​യ 40,59,204 രൂ​പ​യും ഓ​രോ ചെ​ക്കി​നും ഓ​രോ മാ​സം വീ​തം ഒ​ന്‍​പ​തു​മാ​സം ത​ട​വി​നും ആ​ല​പ്പു​ഴ ജൂ​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​താ​യും ഊ​രു​ക്ക​രി ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
11 ചെ​ക്കു​ക​ള്‍ തു​ക​യും തീ​യ​തി​യും എ​ഴു​തി പ്ര​തി ബാ​ങ്കി​നെ ഏ​ല്‍​പി​ക്കു​ക​യും പ​റ​ഞ്ഞ തീ​യ​തി​ക്കു​ള്ളി​ല്‍ പ​ണം ത​രാ​തെ ഒ​ഴി​ഞ്ഞ​തി​നെത്തുട​ര്‍​ന്നു ബാ​ങ്ക് പ്ര​തി​ക്കെ​തി​രേ പ​തി​നൊ​ന്ന് ചെ​ക്കു കേ​സും ചീ​റ്റിം​ഗ് കേ​സും രാ​മ​ങ്ക​രി ജൂ​ഡി​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​കേ​സു​ക​ളി​ല്‍ പ്ര​തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തി​രി​ക്കു​ക​യും പ്ര​തി​ക്ക് വാ​റ​ണ്ടാ​വു​ക​യും തു​ട​ര്‍​ന്ന് ജാ​മ്യം എ​ടു​ക്കു​ക​യും ചെ​യ്ത് കേ​സ് ആ​വ​ശ്യ​മി​ല്ലാ​തെ നീ​ളു​ക​യു​മാ​യി​രു​ന്നു.