കൊലപാതകക്കേസിലെ പ്രതി യുവതിയെ അപമാനിച്ച കേസിലും അറസ്റ്റില്‍
1549383
Saturday, May 10, 2025 3:36 AM IST
തിരുവല്ല: യുവതിയെ അപമാനിച്ച കേസില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ര മാന്നാര്‍ കോട്ടയ്ക്കമാലി കോളനിയില്‍ വാലുപറമ്പില്‍ താഴ്ചയില്‍ വീട്ടില്‍ മാര്‍ട്ടിനാണ് (51) പുളിക്കീഴ് പോലീസിന്റെ പിടിയിലായത്.
കടപ്ര മാന്നാര്‍ പരുമല സ്വദേശിനിയായ 29 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിക്കുകയായിരുന്നു. കൊലപാതകം, വധശ്രമം, ദേഹോപദ്രവം ഏല്പിക്കല് തുടങ്ങി പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് മാര്ട്ടിന്. മജീദ് എന്നു വിളിക്കുന്ന മുഹമ്മദ് റാവുത്തര്‍ (60 )എന്നയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് 2023 ല്‍ ഇയാള്‍ക്കെതിരേ കേസ് എടുത്തിരുന്നു.
പുളിക്കീഴ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്പെട്ടയാളാണ് പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ കെ. അജിത് കുമാര്‍, എസ്ഐമാരായ കെ. സുരേന്ദ്രന്, എസ്. സതീഷ് കുമാര്‍, സിപിഒമാരായ ശ്രീജ ഗോപിനാഥ്, സുദീപ്, അലോഖ്, അഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.