ഉണങ്ങിയ വൃക്ഷശിഖരങ്ങൾ അപകടഭീഷണി ഉയർത്തുന്നു
1549377
Saturday, May 10, 2025 3:26 AM IST
അടൂർ: സെൻട്രലിലെ ഗാന്ധി മൈതാനത്ത് നിൽക്കുന്ന തണൽ മരത്തിന്റെ ഉണങ്ങിയ മരക്കൊമ്പ് അപകട ഭീഷണി ഉയർത്തുന്നു. റോഡിലേക്ക് നിൽക്കുന്ന ഉണങ്ങിയ മരക്കൊമ്പ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ശിഖരങ്ങൾ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. കാറ്റും മഴയും ഉള്ള സമയത്ത് മരക്കൊമ്പൊടിഞ്ഞ് ഇരുചക്രo ഉൾപ്പെടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിൽ വീണാൽ ആളപായം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഉണങ്ങിയ മരക്കൊമ്പ് മുറിക്കുവാൻ ജില്ല ദുരന്തനിവാരണ വിഭാഗം ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.