എസ്എസ്എല്‍സി: ജില്ലയില്‍ 99.48 വിജയശതമാനം
1549368
Saturday, May 10, 2025 3:26 AM IST
പത്തനംതിട്ട: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.48 വിജയശതമാനം. പരീക്ഷ എഴുതിയ 9923 വിദ്യാര്‍ഥികളില്‍ 9871 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. 5113 ആണ്‍കുട്ടികളും 4810 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. 5081 ആണ്‍കുട്ടികളും 4790 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി.
വിജയശതമാനത്തിൽ ജില്ല ഒന്‍പതാമതാണ്. 2024ൽ എട്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞതവണ 99.7 ശതമാനം വിജയം ജില്ലയ്ക്കുണ്ടായി. 2023ൽ 99.81 ശതമാനമായിരുന്നു വിജയം. ഒന്‍പതാം സ്ഥാനമാണ് സംസ്ഥാനത്തു പത്തനംതിട്ടയ്ക്കുണ്ടായിരുന്നത്. 2020 വരെ പത്തനംതിട്ട ജില്ല വിജയശതമാനത്തിൽ പലപ്പോഴായി ഒന്നാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. 2019ലും 2020ലും തുടർച്ചയായി ഒന്നാംസ്ഥാനം പത്തനംതിട്ടയ്ക്കുണ്ടായിരുന്നു.
തിരുവല്ല വിദ്യാഭ്യാസ ജില്ല ഇക്കുറി 99.41 ശതമാനം വിജയം നേടിയപ്പോൾ പത്തനംതിട്ടയ്ക്ക് 99.51 ശതമാനം വിജയമാണുള്ളത്. തിരുവല്ലയിൽ 3583 കുട്ടികൾ പരീക്ഷ എഴുതിയതിൽ3562 പേർ ഉപരിപഠന യോഗ്യത നേടി.1860 ആൺകുട്ടികളും 1702 പെൺകുട്ടികളുമാണ് വിജയിച്ചത്. തിരുവല്ലയിൽ 14 ആൺകുട്ടികളും ഏഴ് പെൺകുട്ടികളുമാണ് പരാജയപ്പെട്ടത്.
പത്തനംതിട്ടയിൽ 6340 കുട്ടികൾ പരീക്ഷ എഴുതിയതിൽ 6309 പേർ ഉപരിപഠന യോഗ്യത നേടി. ഇതിൽ3221 ആൺകുട്ടികളും 3088 പെൺകുട്ടികളും ഉൾപ്പെടുന്നു. പത്തനംതിട്ടയിൽ 18 ആൺകുട്ടികളും 13 പെൺകുട്ടികളും പരാജയപ്പെട്ടു.
1462 എ പ്ലസുകാർ
506 ആണ്‍കുട്ടികളും 956 പെണ്‍കുട്ടികളും ഉള്‍പ്പടെ 1462 പേര്‍ക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചു. ഇവരിൽ 506 ആൺകുട്ടികളും 956 പെൺകുട്ടികളുമാണുള്ളത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 133 ആൺകുട്ടികൾക്കും 258 പെൺകുട്ടികൾക്കുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 373 ആൺകുട്ടികൾക്കും 698 പെൺകുട്ടികൾക്കും എ പ്ലസ് ലഭിച്ചു.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എ പ്ലസുകാരുടെ എണ്ണം കുറഞ്ഞു. 2024ൽ 1716 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസുണ്ടായിരുന്നു. 591 ആൺകുട്ടികൾക്കും 1125 പെൺകുട്ടികൾക്കും കഴിഞ്ഞവർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
100 ശതമാനം വിജയം
പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ച് നൂറുശതമാനം വിജയം നേടി സർക്കാർ സ്കൂളുകൾ ഇക്കുറി കൂടുതലായി തിളങ്ങി. 177 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരെയും വിജയിപ്പിച്ച കോന്നി ഗവൺമെന്റ് എച്ച്എസ്എസാണ് സർക്കാർ വിദ്യാലയങ്ങളിൽ മുന്നിട്ടു നിന്നത്.
എയ്ഡഡ്വിദ്യാലയങ്ങളിൽ മൈലപ്ര എസ്എച്ച് എച്ച്എസ്എസിൽ പരീക്ഷ എഴുതിയവരിൽ 262 പേരും വിജയിച്ചു. വെണ്ണിക്കുളം എസ്ബി എച്ച്എസ്എസിൽ 254 പേരും വിജയിച്ചു. 171 പേരെ വിജയിപ്പിച്ച അടൂർ ഹോളി ഏഞ്ചൽസ് സ്കൂളാണ് ഈ വിഭാഗത്തിൽ മുന്നിലെത്തിയത്.
നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ, വിജയികളായവരുടെ എണ്ണം
ഗവൺമെന്റ് സ്കൂളുകൾ
ഗവ. എച്ച്എസ്എസ്, തോട്ടക്കോണം - 51, ഗവ. എച്ച്എസ്എസ്, പുറമറ്റം - 3, കെഎൻഎം ജിഎച്ച്എസ്എസ്, കവിയൂർ - 7, ജിഎച്ച്എസ്, കല്ലൂപ്പാറ - 16, ജിഎച്ച്എസ്എസ് കോയിപ്രം - 8, ജിഎച്ച്എസ്എസ്, കീഴ്വായ്പൂര് - 6, കെഎസ്ജിഎച്ച്എസ്, കടപ്ര - 4, ജിഎച്ച്എസ്, പെരിങ്ങര - 5, ജിഎച്ച്എസ്, നെടുന്പ്രം - 17, ഗവ. മോഡൽ ജിഎച്ച്എസ്,
തിരുവല്ല - 11, എംആർഎസ്എൽബിവിഎച്ച്എസ്, വായ്പൂര് - 5, ജിഎച്ച്എസ്എസ്, എഴുമറ്റൂർ - 24, ജിഎച്ച്എസ്എസ് അയിരൂർ - 15, ജിഎച്ച്എസ്, അഴിയിടത്തുചിറ - 10, ജിഎച്ച്എസ്എസ്, കുറ്റൂർ - 5, ജിബിഎച്ച്എസ്എസ് അടൂർ - 40, ജിഎച്ച്എസ്എസ് അടൂർ - 23, ജിഎച്ച്എസ്എസ്, വടശേരിക്കര - 28, ജിഎച്ച്എസ്എസ് എലിമുള്ളുംപ്ലാക്കൽ - 12,
ജിഎച്ച്എസ്എസ് തുന്പമൺ നോർത്ത് - 30, ജിഎച്ച്എസ്എസ് കടമ്മനിട്ട -15, ജിഎച്ച്എസ്എസ്, കൈപ്പട്ടൂർ - 8, ജിഎച്ച്എസ്എസ് കൂടൽ - 51, ജിഎച്ച്എസ്എസ് ഇലന്തൂർ - 5, ജിഎച്ച്എസ്എസ്, കോന്നി - 177, ജിവിഎച്ച്എസ്എസ്, ആറന്മുള - 29, ജിഎച്ച്എസ്എസ്, കട്ടച്ചിറ - 5, ജിഎച്ച്എസ്എസ്, പത്തനംതിട്ട - 15, ജിഎച്ച്എസ്എസ്, കടുമീൻചിറ - 13, ജിഎച്ച്എസ്, കീക്കൊഴൂർ - 7, ജിഎച്ച്എസ്എസ്, വെച്ചൂച്ചിറ കോളനി - 24,
ജിഎച്ച്എസ്എസ്, നെടുമൺ - 6, ജിഎച്ച്എസ്എസ്, തേക്കുതോട് - 19, ജിഎച്ച്എസ്, കൊക്കാത്തോട് - 5, ജിഎച്ച്എസ് കിഴക്കുപുറം - 26, ടിഎംജിഎച്ച്എസ്എസ്, പെരിങ്ങനാട് - 67, ജിഎച്ച്എസ് മാരൂർ - 31, ജിഎച്ച്എസ്, നാരങ്ങാനം - 15, ജിഎച്ച്എസ്എസ്, കിസുമം - 14, പഞ്ചായത്ത് എച്ച്എസ്, കുളനട - 81, മോഡൽ റസിഡൻഷൽ സ്കൂൾ വടശേരിക്കര - 22.
എയ്ഡഡ് സ്കൂളുകൾ
ടികെഎംആർഎച്ച്എസ്എസ്, വല്ലന - 5, എംടിഎച്ച്എസ് അയിരൂർ - 34, എസ്എൻഡിപി എച്ച്എസ്എസ്, കാഞ്ഞീറ്റുകര - 12, സെന്റ് മേരീസ് എച്ച്എസ്, ആനിക്കാട് -15, സെന്റ് തെരേസാസ് ബിസിഎച്ച്എസ്എസ്, ചെങ്ങരൂർ - 144, സെന്റ് തോമസ് എച്ച്എസ്എസ്, ഇരുവെള്ളിപ്ര - 174, ഡിവിഎൻഎസ്എസ് എച്ച്എസ്, ഓതറ - 4, എഎംഎം എച്ച്എസ്എസ്, ഓതറ - 40, എൻഎംഎച്ച്എസ്എസ്, കരിയംപ്ലാവ് - 9, എൻഎസ്എസ് എച്ച്എസ്എസ്, കവിയൂർ - 55, സെന്റ് ജോർജ് എച്ച്എസ്, കോട്ടാങ്ങൽ - 89,
എൻഎസ്എസ് എച്ച്എസ്എസ്, കുന്നന്താനം - 77, എംടിഎച്ച്എസ്, കുറിയന്നൂർ - 43, സിഎംഎസ് എച്ച്എസ്എസ്, മുണ്ടിയപ്പള്ളി - 56, സിഎംഎസ് എച്ച്എസ്എസ്, മല്ലപ്പള്ളി - 138, എംഎംഎ എച്ച്എസ്, മാരാമൺ - 7, സെന്റ് മേരീസ് എച്ച്എസ്, നിരണം - 70, സെന്റ് മേരീസ് ജിഎച്ച്എസ്, കുന്നന്താനം - 28, സിഎംഎസ് എച്ച്എസ്, പുന്നവേലി - 75, എസ് വിഎച്ച്എസ്, പുല്ലാട് - 92, എംജിഡിഎച്ച്എസ്എസ്, പുതുശേരി - 62, പിഎംവി എച്ച്എസ്, പെരിങ്ങര - 18, ഡിബിഎച്ച്എസ്എസ് തിരുവല്ല - 144,
എസ് സിഎച്ച്എസ്എസ്, തിരുവല്ല - 143, സിഎംഎസ് എച്ച്എസ്, തിരുവല്ല - 24, ബാലികാമഠം എച്ച്എസ്എസ്, തിരുവല്ല - 82, എൻഎസ്എസ് എച്ച്എസ്, മുത്തൂർ - 9, എൻഎസ്എസ് എച്ച്എസ് വായ്പൂര് - 48, എസ്ബിഎച്ച്എസ്എസ്, വെണ്ണിക്കുളം - 254, സെന്റ് മേരീസ് എച്ച്എസ്എസ്, വലിയകുന്നം - 25, എൻഎസ്എസ് എച്ച്എസ്, ചാലാപ്പള്ളി - 34, എസ്എൻഡിപി എച്ച്എസ് ചാത്തങ്കേരി - 9, ഡിബിഎച്ച്എസ്എസ്, പരുമല - 36, സെന്റ് തോമസ് വിഎച്ച്എസ്എസ്, പന്നിവിഴ - 67, സെന്റ് മേരീസ് എംഎംഎച്ച്എസ്എസ്, അടൂർ - 107, എൻഎസ്എസ്എച്ച്എസ് അടൂർ- 23, എൻഎസ്എസ്എച്ച്എസ് ചൂരക്കോട് - 90, സെന്റ് ജോർജ് വിഎച്ച്എസ് അട്ടച്ചാക്കൽ - 36, സെന്റ് ബനഡിക്ട് എച്ച്എസ്, തണ്ണിത്തോട് - 98,
എസ്എൻഡിപിഎച്ച്എസ്, മുട്ടത്തുകോണം - 73, ഗുരുകുലം എച്ച്എസ് ഇടക്കുളം - 49, എസ് എൻവി എച്ച്എസ്എസ് അങ്ങാടിക്കൽ സൗത്ത് - 62, സിഎഎംഎച്ച്എസ് കുറുന്പകര - 18, എസ്എൻഡിപി എച്ച്എസ്എസ്, കാരംവേലി - 61, എസ്എൻഡിപി എച്ച്എസ്എസ്, ഇടപ്പരിയാരം - 35, എൻഎസ്എസ് എച്ച്എസ് കാട്ടൂർ-4, കെആർപിഎം എച്ച്എസ്എസ്, സീതത്തോട് - 105, റിപ്പബ്ലിക്കൻ വിഎച്ച്എസ്എസ്, കോന്നി - 195,
സെന്റ് ജോർജ് എച്ച്എസ് , കിഴവള്ളൂർ - 33, അമൃത വിഎച്ച്എസ്എസ് കോന്നി - 51, സെന്റ് ജോർജ് എച്ച്എസ്, ഊട്ടുപാറ - 22, പിഎസ് വിപിഎം എച്ച്എസ്എസ് കോന്നി - 99, സെന്റ് തോമസ് എച്ച്എസ്എസ് കോഴഞ്ചേരി - 75, സെന്റ് മേരീസ് ജിഎച്ച്എസ്, കോഴഞ്ചേരി -94, സിഎംഎസ്എച്ച്എസ്, കുറുന്പകര - 85, എച്ച്എസ് മണിയാർ - 28, സിഎംഎസ് എച്ച്എസ്എസ്, കുഴിക്കാല - 40, എസ് എവിഎച്ച്എസ്, ആങ്ങമൂഴി - 25,
എംപിവിഎച്ച്എസ്എസ്, കുന്പഴ - 6, എസ്എച്ച് എസ്എസ്എസ്, മൈലപ്ര - 262, എച്ച്എസ് കൊടുമൺ - 59, കാതോലിക്കേറ്റ് എച്ച്എസ്എസ്, പത്തനംതിട്ട -131, ജെഎംപി എച്ച്എസ്, മലയാലപ്പുഴ - 16, നേതാജി എച്ച്എസ്എസ്, പ്രമാടം - 239, ഹെസ്കൂൾ പെരുനാട് - 64, സെന്റ് ജോസഫ് എച്ച്എസ്, നാറാണംമൂഴി - 20, എബനേസർ എച്ച്എസ്എസ് ഈട്ടിച്ചുവട് - 29, എംഎസ്എച്ച്എസ്എസ്, റാന്നി - 152, സെന്റ് തോമസ് എച്ച്എസ് റാന്നി - 14,
പിസിഎച്ച്എസ്, പുല്ലൂപ്രം - 24, എൻഎസ്എസ് എച്ച്എസ് മക്കപ്പുഴ - 3, എൻഎസ്എസ്എച്ച്എസ്, വി. കോട്ടയം - 17, എസ്എൻഡിപി എച്ച്എസ്എസ്, വെൺകുറിഞ്ഞി - 81, മാർത്തോമ്മ എച്ച്എസ്, മേക്കൊഴൂർ - 42, ഇളമണ്ണൂർ എച്ച്എസ് - 48, സെന്റ് ജോർജ് എച്ച്എസ്, ചായലോട് - 8, അമൃത ജിഎച്ച്എസ്, പറക്കോട് - 69, എൻഎസ്എസ് ബിഎച്ച്എസ്എസ്, പന്തളം - 110, എൻഎസ്എസ് ജിഎച്ച്എസ്എസ്, പന്തളം - 156, എൻഎസ്എസ് എച്ച്എസ്എസ്, തട്ടയിൽ - 69, എൻഎസ്എസ് എച്ച്എസ്എസ് പെരുന്പുളിക്കൽ - 29, എംജിഎച്ച്എസ് തുന്പമൺ - 129, എസ് വിഎച്ച്എസ്, പൊങ്ങലടി - 30, സെന്റ് പോൾസ് എച്ച്എസ് നരിയാപുരം - 39, സെന്റ് തോമസ് എച്ച്എസ്എസ്, കടന്പനാട് - 69, പിയുഎസ്പിഎംഎച്ച്എസ് പള്ളിക്കൽ - 63, എബിഎച്ച്എസ്, ഓമല്ലൂർ - 132
അൺ എയ്ഡഡ് സ്കൂളുകൾ
ബ്രദറൺ ഇഎംഎച്ച്എസ്, കുന്പനാട് - 12, ഹോളി ഏഞ്ചൽസ് ഇഎം എച്ച്എസ്എസ്, അടൂർ - 171, മൗണ്ട് ബഥനി ഇഎംഎച്ച്എസ്എസ്, മൈലപ്ര - 52, സെന്റ് മേരീസ് ബഥനി എച്ച്എസ്, പെരുനാട് - 21, സെന്റ് തോമസ് എച്ച്എസ്, പന്തളം - 45, ലിറ്റിൽ ഏഞ്ചൽസ് ഇഎംഎച്ച്എസ്, ചിറ്റാർ - 40.