ബൈക്ക് മോഷ്ടിച്ച് രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി
1549371
Saturday, May 10, 2025 3:26 AM IST
കോട്ടയം : റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ചു രണ്ടംഗ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. പത്തനംതിട്ട കൂരംപാല സൗത്ത് തെങ്ങുംവിള അഭിജിത്ത് (21), പത്തനംതിട്ട കൂരംപാല പണ്ടാരത്തില്‍ തെക്കേപുര ജിഷ്ണു വിജയന് (19) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ അഞ്ചിനാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വെള്ളൂര്‍ സ്വദേശിയുടെ ഹീറോ ഹോണ്ടാ ബൈക്ക് മോഷണം പോയത്. കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.