ലഹരിവിരുദ്ധ സദസുമായി ചിറക്കടവ് പഞ്ചായത്ത്
1536799
Thursday, March 27, 2025 3:59 AM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന ലഹരിവിരുദ്ധ യോഗങ്ങൾ തുടങ്ങി. 250 സദസുകളാണ് നടത്തുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഉഷാ പ്രകാശ് അധ്യക്ഷത വഹിച്ചു. എൻ.ടി. ശോഭന, ലീനാ കൃഷ്ണകുമാർ, എസ്. സിന്ധുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തിൽ 250 കുടുംബശ്രീ യൂണിറ്റുകളും പ്രത്യേക ലഹരിവിരുദ്ധ യോഗം ചേരും. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട 21 കാര്യങ്ങൾ അവതരിപ്പിക്കും. ലഹരി സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി കൈമാറുന്നതിന് എക്സൈസ് ടോൾ ഫ്രീ നമ്പർ നൽകും.
പഞ്ചായത്തിൽ സ്ഥാപിക്കുന്ന പെട്ടിയിൽ രഹസ്യമായി വിവരങ്ങൾ നിക്ഷേപിക്കാം. പേരുവിവരം വെളിപ്പെടുത്തേണ്ടതില്ല. കുട്ടികളിൽ വായനശീലം വളർത്തുന്നതിന് കുടുംബശ്രീ മുഖേന പുസ്തകവിതരണം നടത്തും.