ജ​ന​കീ​യ പ്ര​തി​ഷേ​ധ​സ​മ​രം നാ​ളെ
Sunday, February 5, 2023 10:42 PM IST
തി​രു​വ​ല്ല: മേ​പ്രാ​ല്‍ - അം​ബേ​ദ്ക​ര്‍ കോ​ള​നി - അ​ഴി​യി​ട​ത്തു​ചി​റ, സ്വാ​മി​പാ​ലം കു​ട്ടു​മ്മ​ല്‍ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​രി​ങ്ങ​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ തി​രു​വ​ല്ല പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​മ്പി​ല്‍ ജ​ന​കീ​യ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തും.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ച​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ക്‌​സ് എം​എ​ല്‍​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ത് നാ​ടി​ന്‍റ് ഒ​രു പൊ​തു പ്ര​ശ്‌​ന​മാ​ണ് ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി മേ​പ്രാ​ല്‍ അം​ബേ​ദ്ക​ര്‍ കോ​ള​നി അ​ഴി​യി​ട​ത്തു​ച്ചി​റ റോ​ഡി​ന്‍റെ​യും ഒ​മ്പ​തു​മാ​സ​മാ​യി സ്വാ​മി പാ​ലം​കൂ​ട്ടു​മ്മേ​ല്‍ റോ​ഡും നി​ര്‍​മാ​ണം ന​ട​ത്തു​ക​യാ​ണ്. ജ​ന​ങ്ങ​ള്‍​ക്കു ന​ട​ന്നു​പോ​കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത രീ​തി​യി​ലു​ള്ള നി​ര്‍​മാ​ണം ഇ​ഴ​യു​ക​യാ​ണ്.