കാ​ടി​ന്‍റെ ക്രൗ​ര്യം ഒ​ട്ടു​മി​ല്ലാ​തെ ബെ​ന്നി​യു​ടെ ചി​ത്ര​ങ്ങ​ൾ
Friday, October 7, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: വ​ന്യ​മൃ​ഗ​മെ​ന്നു കേ​ട്ടാ​ൽ ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ബെ​ന്നി​യു​ടെ നി​ല​പാ​ട്. അ​വ​യെ ന​മ്മ​ൾ ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നു​റ​പ്പു​ണ്ടെ​ങ്കി​ൽ മൃ​ഗ​വും തി​രി​കെ ഒ​ന്നും ചെ​യ്യാ​റി​ല്ല.

ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്പോ​ൾ തൊ​ട്ട​ടു​ത്തേ​ക്ക് എ​ത്താ​റി​ല്ലെ​ങ്കി​ലും പ​ല​തി​ന്‍റെ​യും ക​ൺ​മു​ന്പി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ബെ​ന്നി പ​റ​യു​ന്നു.

കാ​ടു​ക​യ​റി പ​ട​മെ​ടു​ത്തു ശ്ര​ദ്ധേ​യ​നാ​യ വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​ർ ബെ​ന്നി അ​ജ​ന്ത​യു​ടെ അ​റു​പ​തി​ല​ധി​കം ചി​ത്ര​ങ്ങ​ൾ പ​ത്ത​നം​തി​ട്ട വൈ​എം​സി​എ ഹാ​ളി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​നം, വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ്‌ ലൈ​ബ്ര​റി​യും പ​ത്ത​നം​തി​ട്ട വൈ​എം​സി​എ​യും സം​യു​ക്ത​മാ​യാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​എം​സി​എ മു​ൻ ദേ​ശീ​ യ പ്ര​സി​ഡ​ന്‍റ് ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, ഓ​മ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ, പ്ര​സ്ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് പ​ര​മേ​ശ്വ​ര​ൻ, സെ​ക്ര​ട്ട​റി എ. ​ബി​ജു, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജി. ​വി​ശാ​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും.
ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ടി​ക്കു​റി​പ്പ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.