തൊ​ഴി​ലാ​ളി ശ​ക്തി​യെ കേ​ന്ദ്ര​ത്തി​നു ഭ​യം: എ​ള​മ​രം ക​രിം
Sunday, September 25, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ജി​ച്ച പോ​രാ​ട്ട​ത്തെ ഭ​യ​ക്കു​ന്ന​വ​രാ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം എം​പി. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന ബ​ഹു​ജ​ന​റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യി​ലൂ​ടെ 2.41 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷം കൊ​ണ്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കൈ​ക്ക​ലാ​ക്കി​യ​ത്. എ​ന്നാ​ല്‍ രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​യി​ലും മു​ര​ടി​പ്പ് മാ​ത്രം. വി​ക​സ​നം ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ എ​ണ്ണ​ത്തി​ല്‍ മാ​ത്രം. തൊ​ഴി​ലി​ല്ലാ​യ്മ അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. അ​തി​നി​ടെ രാ​ജ്യ​ത്തി​ന്‍റെ പൊ​തു​സ്വ​ത്തു​ക്ക​ള്‍ എ​ല്ലാം വി​റ്റു തു​ല​ച്ച് വ​ന്‍ അ​ഴി​മ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും ക​രിം കു​റ്റ​പ്പെടുത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.പി. ഉ​ദ​യ​ഭാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം രാ​ജു ഏ​ബ്ര​ഹാം, ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, എ. ​പ​ത്മ​കു​മാ​ര്‍, പി. ജെ. അ​ജ​യ​കു​മാ​ര്‍, എ​സ്. നി​ര്‍​മ​ലാ ദേ​വി, പി.ബി. ഹ​ര്‍​ഷ​കു​മാ​ര്‍, ടി.ഡി. ബൈ​ജു, ആ​ര്‍. സ​ന​ല്‍​കു​മാ​ര്‍, കെ​എ​സ്‌​ഐ​ഇ ചെ​യ​ര്‍​മാ​ന്‍ പീ​ലി​പ്പോ​സ് തോ​മ​സ്, കെ. യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ, ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.