മധുര - ഗുരുവായൂര്‍ ട്രെയിനിൽ 18 ബോഗിയാക്കും
1512451
Sunday, February 9, 2025 5:59 AM IST
കൊല്ലം: മധുര - ഗുരുവായൂര്‍ - മധുര എക്സപ്രസ് ട്രെയിനുകളിൽ ബോഗികളുടെ എണ്ണം 14 ല്‍ നിന്ന് 18 ആയി വര്‍ധിപ്പിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
കൊല്ലം - ചെങ്കോട്ട പാതയിലെ വളവുകള്‍ നിവര്‍ത്തി ട്രെയിനുകളിൽ ബോഗികളുടെ എണ്ണം വര്‍ധിപ്പിക്കാനും വേഗത കൂട്ടാനും ആവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്കിയ കത്തിന് മറുപടിയായാണ് വിവരം അറിയിച്ചത്. നിലവില്‍ മൂന്ന് ട്രെയിനുകളിൽ ബോഗികളുടെ എണ്ണം 14 ല്‍ നിന്നും 18 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.
പാലരുവി എക്സപ്രസ്, വേളാങ്കണി എക്സപ്രസ്, മധുര പുനലൂര്‍ എക്സ്പ്രസ് എന്നിവയുടെ ബോഗികളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. കൊല്ലം ചെങ്കോട്ട പാതയിലെ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോം നീളം കൂട്ടുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ന്യൂ ആര്യങ്കാവ്, ഇടപാളയം ഹാള്‍ട്ട്, കഴുതുരുട്ടി, ഒറ്റയ്ക്കല്‍, കുറി, കുണ്ടറ ഈസ്റ്റ്,
ചന്ദനതോപ്പ്, കിളികൊല്ലൂര്‍ എന്നീ സ്റ്റേഷനുകളില്‍ തീവണ്ടിയ്ക്ക് സ്റ്റോപ്പുണ്ട്. ഈ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ദീര്‍ഘിപ്പിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാലുടന്‍ ട്രെയിനുകളിൽ ബോഗികളുടെ എണ്ണം 18 ആയി വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു.