കുടുംബശ്രീയുടെ ശീതകാല പച്ചക്കറി കൃഷി വിളവെടുപ്പ്
1512449
Sunday, February 9, 2025 5:54 AM IST
ചാത്തന്നൂർ: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചാത്തന്നൂർ എസിപി ഓഫീസ് വളപ്പിൽ നടത്തിയ ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വിഷുക്കണി ജെഎൽജി ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു ചച്ചക്കറിക്കൃഷി.
തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ഒ. മഹേശ്വരി, സ്ഥിരം സമിതി അധ്യക്ഷൻ സജീവ് കുമാർ, കെ. ഇന്ദിര,
സജീന നജീം അംഗങ്ങളായ പ്രമോദ് കാരംകോട്, ഷീബ മധു, കൊല്ലം സിറ്റി കമ്മീഷണർ കിരൺ നാരായൺ, ചാത്തന്നൂർ എസിപി ദീപക് ധൻകർ, അനൂപ്, എസ്ഐ വിനു, സുനി ബോവാസ്, ലൈല, ഷീജ, ജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.