പുനലൂർ മലങ്കര സുറിയാനി വൈദിക ജില്ലാ കൺവൻഷൻ 10 മുതൽ
1512443
Sunday, February 9, 2025 5:54 AM IST
പുനലൂർ: മലങ്കര സുറിയാനി കത്തോലിക്കാസഭ പുനലൂർ വൈദിക ജില്ലാ കൺവൻഷൻ 10 മുതൽ 12 വരെ നടക്കുമെന്ന് ജില്ലാ വികാരി റവ. ഡോ. സി.സി. ജോൺ അറിയിച്ചു.
10 ന് വൈകുന്നേരം 4.30 ന് ജപമാല പ്രാർഥന, അഞ്ചിന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബാന, 6 ന് ഗാനശുശൂഷ, 6.30 ന് ആമുഖസന്ദേശം. തുടർന്ന് കൺവൻഷൻ മലങ്കര കത്തോലിക്കാസഭ അധ്യക്ഷൻ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
തുടർന്ന് വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, 11 ന് വൈകുന്നേരം 4.30 ന് ജപമാല പ്രാർഥന, 5 ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബാന, 6 ന് ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന,
12 ന് വൈകുന്നേരം 4.30 ന് ജപമാല പ്രാർഥന,5 ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബാന, 6 ന് ഗാനശുശ്രൂഷ, വചനപ്രഘോഷണം ദിവ്യകാരുണ്യ ആരാധന, സമാപന ആശീർവാദം എന്നിവയോടെ കൺവൻഷൻ സമാപിക്കും.