കോൺഗ്രസ് പ്രതിഷേധ പരിപാടി 12 ന്
1512041
Friday, February 7, 2025 6:14 AM IST
കൊല്ലം: അരി എവിടെ സർക്കാരെയെന്ന മുദ്രാവാക്യം ഉയർത്തി റേഷനിംഗ് സമ്പ്രദായം അട്ടിമറിച്ച പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയത്തിന് എതിരെ കോൺഗ്രസ് പ്രതിഷേധ സമരം നടത്തുന്നു.
സമര പരിപാടികളുടെ രണ്ടാംഘട്ടമായി താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 12 നാണ് പ്രതിഷേധ മാർച്ചും ധർണയും. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലെ സപ്ലൈ ഓഫീസുകളിലേക്കാണ് മാർച്ച് നടത്തുക.