കൊട്ടാരക്കരയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
1461132
Tuesday, October 15, 2024 12:58 AM IST
കൊട്ടാരക്കര: കൊല്ലം ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊട്ടാരക്കര സ്വദേശിയായ 10 വയസുള്ള ആൺകുട്ടിക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഈ മാസം 11 മുതൽ പനിയും തലവേദനയും ഉണ്ടായി. 12 ന് പനിയും കടുത്ത തലവേദനയേയും തുടർന്ന് കൊട്ടാരക്കര താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
13 ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്എടിയിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചതിനാൽ ജലാശയത്തിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.