ഫുട്ബോൾ ട്രയൽ സംഘടിപ്പിച്ചു
1461124
Tuesday, October 15, 2024 12:58 AM IST
പന്മന: കായിക ദിനാചരണ ഭാഗമായി മനയിൽ ഫുട്ബോൾ അസോസിയേഷന്റേയും സ്പോർട്സ് ആന്‍ഡ് എഡ്യൂക്കേഷൻ പ്രെമോഷൻ ട്രസ്റ്റും ( സെപ്റ്റ്) ചേർന്ന് വിജയദശമി ദിനത്തിൽ കുട്ടികൾക്കായി ഫുട്ബോൾ ട്രയൽസ് സംഘടിപ്പിച്ചു.കേണൽ ഗോദവർമ രാജയുടെ116 - മത് ജന്മവാർഷികത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
2012 , 2016 ശേഷം ജനിച്ച കുട്ടികളുടെ പുതിയ ബാച്ചിന് തുടക്കം കുറിച്ചു. സെപ്റ്റ് സെലക്ടർ കുഞ്ഞിക്കോയ മാസ്റ്റർ, തലശേരി സെന്റർ ചീഫ് കോച്ച് മഹേഷിന്റെയും നേതൃത്വത്തിലായിരുന്നു സെലക്ഷൻ. പന്മന മഞ്ജേഷ്, സെപ്റ്റ് ഭാരവാഹികളായ സി. മനോജ് കുമാർ, എൻ. ഉപേന്ദ്രൻ, നസീർ തുണ്ടിൽ, പ്രമോദ്, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.