സ്വരം ചാരിറ്റബിൾ സൊസൈറ്റി വാർഷിക സമ്മേളനം നടത്തി
1461120
Tuesday, October 15, 2024 12:58 AM IST
കൊല്ലം: തെക്കൻ ജില്ലകളിൽ നിന്ന് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട് ജോലി നോക്കുന്ന മലയാളികളുടെ കൂട്ടായ്മയായ സ്വരം ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു.
കൊല്ലത്തെ ക്രൗതർ മാസോണിക് ഹാളിൽ ചേർന്ന വാർഷിക സമ്മേളനം കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ച് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബ സഹായനിധി, ചികിത്സ ധനസഹായം, അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ എന്നിവ എസിപി പ്രദീപ് കുമാർ, സ്വരം രക്ഷാധികാരി ബൈജു ശാന്ത എന്നിവർ ചേർന്ന് വിതരണം ചെയ്തു. രാജീവ്, അഡ്വ. സതീഷ് ചന്ദ്ര ബാബു, ഉദയകുമാർ, രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സ്വരം വൈസ് ചെയർമാൻ ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.