കാഷ്യൂ കോർപ്പറേഷന്റെ ഓണ വില്പന എട്ടുകോടി
1460516
Friday, October 11, 2024 6:02 AM IST
കൊല്ലം: കശുവണ്ടി പരിപ്പിന്റേയും മൂല്യവർധിത ഉല്പന്നങ്ങളുടെയും വില്പനയിലൂടെ ഓണക്കാലത്ത് കാഷ്യൂ കോർപ്പറേഷന് ആഭ്യന്തര വിപണിയിൽ എട്ടുകോടി രൂപയുടെ വില്പന നടത്തി.
ഓണക്കാലത്തെ വില്പനയ്ക്കായി 14 ജില്ലകളിലും വിപണന കേന്ദ്രങ്ങൾ നടത്താൻ താല്പര്യമുള്ളവരുടെ സംഗമങ്ങൾ ചേർന്നു. 126 പുതിയ ഏജൻസികൾ ഓണക്കാലത്ത് കാഷ്യൂ കോർപ്പറേഷൻ ആരംഭിച്ചു.
26 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലുള്ള ഔട്ട് ലൈറ്റുകൾ, കോർപ്പറേഷന്റെ 30 ഫാക്ടറി ഔട്ട് ലൈറ്റുകൾ, സഞ്ചരിക്കുന്ന വിപണന വാഹനം എന്നിവയിലൂടെയാണ് എട്ടു കോടി രൂപയുടെ വില്പന നടത്തിയത്.
കൂടുതൽ ഔട്ട് ലെറ്റുകൾ തുറന്ന് ആഭ്യന്തര വിപണി ശക്തിപ്പെടുത്തുമെന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനും മാനേജിംഗ് ഡയറക്ടർ കെ. സുനിൽ ജോണും അറിയിച്ചു.