പു​ന​ലൂ​ര്‍: റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടു​ന്ന സം​ഘ​ത്തി​ല്‍ അം​ഗ​മാ​യ 65 കാ​രി​യെ പു​ന​ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം കാട്ടാക്കട മ​ല​യി​ന്‍​കീ​ഴ് വി​വേ​കാ​ന​ന്ദ ന​ഗ​ര്‍ അ​നി​ഴ​ത്തി​ല്‍ ഗീ​താ​റാ​ണി (65)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പു​ന​ലൂ​ര്‍ വി​ള​ക്കു​വെ​ട്ടം സ്വ​ദേ​ശി അ​നു​ലാ​ലി(36)​ന്‍റെ പ​ക്ക​ല്‍ നി​ന്ന് 15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ആ​ളു​ക​ളി​ല്‍ നി​ന്ന് പ​ണം വാ​ങ്ങു​ക​യും റെ​യി​ല്‍​വേ​യു​ടെ വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ല്‍​കു​ക​യും ചെ​യ്യു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ പ​തി​വ്. ഉ​ത്ത​ര​വു​മാ​യി ജോ​ലി​ക്ക് പ്ര​വേ​ശി​ക്കാ​നെ​ത്തു​മ്പോ​ഴാ​ണ് ത​ട്ടി​പ്പ​റി​യു​ന്ന​ത്. സം​ഘം അ​നു​ലാ​ലി​നും വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ല്‍​കി​യി​രു​ന്നു. ഇ​യാ​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ല്‍ ക​ഴി​ഞ്ഞ​മാ​സം ത​ല​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ ഗീ​താ​റാ​ണി ജ​യി​ലി​ലു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചു. തു​ട​ര്‍​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​രാ​ജേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് പു​ന​ലൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​വ​രു​ടെ പേ​രി​ല്‍ സ​മാ​ന​മാ​യ ഒ​ട്ടേ​റെ കേ​സു​ക​ളു​ണ്ടെ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ​റ​ഞ്ഞു.