ശുചിത്വ വാരാഘോഷം നടത്തി
1460175
Thursday, October 10, 2024 6:45 AM IST
കുളത്തൂപ്പുഴ: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുളത്തൂപ്പുഴ പഞ്ചായത്തിൽ കുളത്തൂപ്പുഴ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ശുചിത്വ ദിന ആഘോഷ ഭാഗമായി വിവിധ വാർഷിക പദ്ധതികളുടെ ഉദ്ഘാടനം, അവാർഡ് വിതരണം, ബോധവത്കരണം, സ്കൂളുകളിൽ പോസ്റ്റർ പ്രദർശനം എന്നിവ നടന്നു.
ലയൺസ് ക്ലബ് ഗവർണർ എം.എ. വഹാബ് പദ്ധതി കളുടെ ഉദ്ഘാടന നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ബാബുക്കുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജയരാജ്, ഷാനവാസ്,രഞ്ജു ജോസഫ്,എം. എസ്. പ്രേമചന്ദ്രൻ, ടോണി മാത്യു, എ.കെ. ജോയ്, സവിത സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.