കരവാളൂർ മലങ്കര കത്തോലിക്ക പള്ളിയിൽ ക്രിസ്തീയസഭ ഐക്യ സമ്മേളനം ഇന്ന്
1459286
Sunday, October 6, 2024 5:30 AM IST
പുനലൂർ: കരവാളൂർ സെന്റ് ബെനഡിക്ട് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് ക്രിസ്തീയ സഭൈക്യ സംഗമം നടക്കും. ഉച്ചകഴിഞ്ഞ് 3.30 ന് സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന, തുടർന്ന് മലങ്കര മാർത്തോമാ സുറിയാനി സഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസന അധ്യക്ഷൻ ഡോ.തോമസ് മാർ തീത്തോസിന് സ്വീകരണം.
തുടർന്ന് ഗാന ശുശ്രുഷ, വൈകുന്നേരം 5.30 ന് അഞ്ചൽ വൈദിക ജില്ലാ വികാരി ഫാ. ബോവാസ് മാത്യു മേലൂട്ടിന്റെ അധ്യക്ഷത വഹിച്ചു. റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പ മുഖ്യാതിഥിയാകും.
ഫാ. മാത്യു. പി. ജോൺ, ഫാ. അലക്സാണ്ടർ തോമസ്, ഫാ. ബാബു വർഗീസ് തൈപ്പറമ്പിൽ, ഫാ. സുരേഷ് വർഗീസ്, ഫാ. ജി. കുഞ്ഞുമോൻ, ഫാ. മാത്യു മാത്യൂസ്, ഫാ. എബ്രഹാം ജേക്കബ്, ഫാ. എബി രാജു, ഫാ. ക്രിസ്റ്റീൻ ചക്കാനികുന്നേൽ, ഫാ. ജിതിൻ ചേത്തലിൽ, ഫാ. അജീഷ്.കെ. മാത്യു,
ഫാ. ബിജു തുടങ്ങിയവർ പ്രസംഗിക്കുമെന്ന് യൂണിറ്റ് ഡയറക്ടർ ഫാ. ഗീവർഗീസ് മണിപ്പറമ്പിൽ, പ്രസിഡന്റ് ബി നോയ് പി രാജു, സെക്രട്ടറി ആശിഷ് വർഗീസ്, ട്രഷറർ സി.ടി. കോശി എന്നിവർ അറിയിച്ചു.