ഗാന്ധിഭവനില്‍ വയോജന ദിനാചരണം
1458294
Wednesday, October 2, 2024 6:05 AM IST
പത്തനാപുരം: ഗാന്ധിഭവനില്‍ സംഘടിപ്പിച്ച വയോജനദിനാചരണവും 'ഗാന്ധിഭവന് സ്നേഹപ്രയാണം' പദ്ധതിയുടെ 830-ാം ദിന സംഗമവും കൊല്ലം എഡിഎം ജി. നിര്‍മല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവനിലെ അന്തേവാസികളായ വയോധികരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാജാവിനെയും രാജ്ഞിയെയും ചടങ്ങില്‍ ആദരിച്ചു.
തൃശൂര്‍ സ്വദേശി എം. രാജന് (74), പാലാ സ്വദേശി പൊന്നമ്മ (86) എന്നിവരെയാണ് രാജാവും രാജ്ഞിയുമായി തെരഞ്ഞെടുത്തത്. എഡിഎം ഇരുവര്‍ക്കും ചെങ്കോലും കിരീടവും സമ്മാനിച്ച് ആദരിച്ചു. വയോധികരായ ഗാന്ധിഭവന് കുടുംബാംഗങ്ങളെ പുഷ്പഹാരമണിയിച്ച് ആദരിച്ചു.
റോട്ടറി ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോണ്‍ ഡാനിയേല്‍ മുഖ്യസാന്നിധ്യമായി. ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ് ,
അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന് ,ഗാന്ധിഭവന് ട്രസ്റ്റി പ്രസന്നാ രാജന്, അക്കൗണ്ട്സ് ജനറല്‍ മാനേജര്‍ കെ. ഉദയകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ബി. ശശികുമാര്‍, ജനറല്‍ ഡയറക്ടര്‍ സന്തോഷ് ജി. നാഥ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മോഹനന്, പത്തനാപുരം ഡിവൈന്‍ ലോ കോളജ് വൈസ് പ്രിന്‍സിപ്പല്‍ സുഷാന്ത് ചന്ദ്രന്, ലോ കോളജ് വിദ്യാര്‍ഥികളും പങ്കെടുത്തു.