എം. സുന്ദരേശൻപിള്ളയെ അനുസ്മരിച്ചു
1458033
Tuesday, October 1, 2024 6:43 AM IST
ചാത്തന്നൂർ: പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു എം.സുന്ദരേശൻ പിള്ളയെന്ന് കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ.
എം. സുന്ദരേശൻ പിള്ളയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ ഏറ്റെടുത്ത സ്ഥാനങ്ങളിൽ എല്ലാം മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കാൻ എം. സുന്ദരേശൻ പിള്ളയ്ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ അധ്യക്ഷനായിരുന്നു. അനുസ്മരണ സമ്മേളനത്തിൽ കെപിസിസി അംഗം നെടുങ്ങോലം രഘു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുജയ് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ചിറക്കട നിസാർ, സി.ആർ. രാജേഷ്, അഡ്വ. ആർ. ഹരിലാൽ, ശശാങ്കൻ ഉണ്ണിത്താൻ, സുഗതൻ പറമ്പിൽ, ജി. രാധാകൃഷ്ണൻ, ജി. സന്തോഷ് കുമാർ, ഉളിയനാട് ജയകുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എസ്.വി. ബൈജുലാൽ, കെ. ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.
അനുസ്മരണ സമ്മേളനത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ചെങ്കുളം ബി. ബിനോയി, ബിൻസി വിനോദ്, കൊട്ടറ വാസുദേവൻ പിള്ള, എസ്.വി. ശാർങദാസ്, ജി. തുളസീധരൻ, എൻ. സഹദേവൻ, വി.പി. ദിലീപ് കുമാർ, സി.വൈ. റോയി, വിപിൻറോയ്, ശോഭന മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.