പാന്പ് കടിയേറ്റ യുവാവ് മരിച്ചു
1453886
Tuesday, September 17, 2024 10:17 PM IST
കൊട്ടാരക്കര: ഉറക്കത്തിൽ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവ് മരിച്ചു. ഓടനാവട്ടം കൊമ്പാറ നീതു ഭവനത്തിൽ ഗീതയുടെ മകൻ നിധിൻ (27) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം.
ഉറങ്ങി കിടന്ന നിധിന്റെ കൈയിൽ ശംഖുവരയൻ പാമ്പ് കടിക്കുകയായിരുന്നു. നിധിൻ ഉണർന്ന് നോക്കിയപ്പോൾ കൈയിൽ കൂടി രക്തം ഒഴുകുന്നതാണ് കണ്ടത്. ഉടൻ പാമ്പിനെ കൊന്ന് കവറിനകത്താക്കി ഭാര്യ സഹോദരനോടൊപ്പം ബൈക്കിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു. കാർപ്പന്റർ ജോലി ചെയ്ത് വരുകയായിരുന്നു നിധിൻ . ഭാര്യ: മിഥുല , മകൾ: നിധിയ.
മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സാ പിഴവെന്നാരോപിച്ച് യുവമോർച്ചയും യൂത്ത് കോൺഗ്രസും ആശുപത്രിയിൽ പ്രതിഷേധ സമരം നടത്തി.പോലീസെത്തി ചർച്ച നടത്തിയ ശേഷം കുറ്റക്കാർക്കെതിരെ കേസെടുക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.