എസ്ടിയു പ്രതിഷേധ സംഗമം നടത്തി
1453546
Sunday, September 15, 2024 5:54 AM IST
കൊല്ലം: എസ്ടിയു സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാർ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് യഥാസമയം ശമ്പളം വിതരണം ചെയ്യാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
എസ്ടിയു ജില്ലാ പ്രസിഡന്റ് താഷ്ക്കന്റ് കാട്ടിശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം പാലക്കൽ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ. കബീർ, ലീഗ് ചവറ നിയോജക മണ്ഡലം പ്രസിഡന്റ് കിണർവിള സലാഹുദീൻ,
കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് കാരാളി വൈ.എ. സമദ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഖുറൈഷി, എം.എ. അൻവർ തുടങ്ങിയവർ പ്രസംഗിച്ചു.