ഓണവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു
1453299
Saturday, September 14, 2024 5:53 AM IST
കൊല്ലം: വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഓണവണ്ടിയുടെ ഫ്ലാഗ് ഓഫ് വെസ്റ്റ് പോലീസ് എസ്എച്ച്ഒസിഐ ഫയാസ് നിർവഹിച്ചു. കിടപ്പുരോഗികൾ, കാൻസർ രോഗികൾ, അത്യാസന്ന നിലയിലുള്ള രോഗികൾ എന്നിവരുടെ വീടുകളിലേക്ക് ഓണാവശ്യത്തിനുള്ള ഉൽപന്നങ്ങൾ എത്തിക്കുന്നതാണ് പദ്ധതി. ഈ വർഷം ഭക്ഷ്യ ഉൽപന്നങ്ങളോടൊപ്പം വസ്ത്രങ്ങൾ, ഡയപ്പറുകൾ, വീൽ ചെയർ, വാക്കർ കൂടി എന്നിവ കൂടി എത്തിക്കും.
ഫ്ലാഗ് ഓഫ് ചടങ്ങിന് വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു. ട്രഷറർ ബെറ്റ്സി എഡിസൺ, ചീഫ് കോർഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, എക്സിക്യൂട്ടീവ് അംഗം റിട്ട. ഡെപ്യൂട്ടി കമാണ്ടന്റ് ചന്ദ്രൻ, ജ്വാല വിമൻസ് പവർ സെക്രട്ടറി ശാന്തിനി പ്രകാശ്, ട്രഷറർ സോജാ ലീൻ ഡേവിഡ്, ജോയിന്റ് സെക്രട്ടറി ജൂബിദത്, ജോയ് ആലുക്കാസ് മാനേജർ അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.
കുരീപ്പുഴ മരിയ ആഗ്നസ് സ്കൂൾ, ഷോട്ടോക്കാൻ കരാട്ടെ ആൻഡ് സ്പോർട്സ് അക്കാഡമി, കൊല്ലം ചർച്ച് ചാരിറ്റബിൾ ഫെല്ലോഷിപ്പ് ട്രസ്റ്റ്, ജ്വാല വിമൻസ് പവർ, ഇപ്ലോ, കരുതൽ അക്കാഡമി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻഎന്നിവയുടെ കൂടി ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ എട്ട് വർഷമായി വി കെയറിന്റെ നേതൃത്തിൽ പദ്ധതി നടന്നുവരുന്നുണ്ട്.