മങ്ങാട് ഹോളിക്രോസ് പള്ളിയിൽ പാദുകാവൽ തിരുനാൾ 15 മുതൽ
1452195
Tuesday, September 10, 2024 5:48 AM IST
മങ്ങാട്: ഹോളിക്രോസ് ദേവാലയത്തിൽ പാദുകാവൽ തിരുനാൾ 15 മുതൽ 22 വരെ നടക്കും. 15 ന് രാവിലെ 8.30 ന് ഫാ. ബിനുതോമസ് തിരുനാളിന് കൊടിയേറ്റും. തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് ഫാ. ജോർജ് റിബേറോ നേതൃത്വം നൽകും. 16 ന് വൈകുന്നേരം അഞ്ചിന് ദിവ്യബലിക്ക് ഫാ. അരുൺ ജെ.ആറാടൻ നേതൃത്വം നൽകും.
ഫാ. അഖിൽ വചന പ്രഘോഷണം നടത്തും. 17 ന് വൈകുന്നേരം അഞ്ചിന് ദിവ്യബലിക്ക് ഫാ. ഫിൽസൺ ഫ്രാൻസിസ് നേതൃത്വം നൽകും. ഫാ. റൊമാരിയോ ജോസ് വചന പ്രഘോഷണം നടത്തും. 18 ന് വൈകുന്നേരം അഞ്ചിന് ദിവ്യബലിക്ക് ഫാ. ജോസഫ് സുഗുൺ ലിയോൺ നേതൃത്വം നൽകും. ഫാ. ജോ. അലക്സ് വചന പ്രഘോഷണം നടത്തും.
19 ന് വൈകുന്നേരം അഞ്ചിന് ദിവ്യബലിക്ക് ഫാ. ബിബിൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. ക്രിസ്റ്റഫർ ഹെൻട്രി വചന പ്രഘോഷണം നടത്തും. 20 ന് വൈകുന്നേരം അഞ്ചിന് ദിവ്യബലിക്ക് ഫാ. ഐസക് ഔസേപ്പ് മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോർജ് റോബിൻസൺ വചന പ്രഘോഷണം നടത്തും.
21 ന് വൈകുന്നേരം അഞ്ചിന് ദിവ്യബലിക്ക് ഫാ. അജയകുമാർ നേതൃത്വം നൽകും. ഫാ. ക്രിസ്റ്റി വചനപ്രഘോഷണം നടത്തും. തുടർന്ന് പ്രദക്ഷിണം.
22 ന് രാവിലെ ഏഴിന് ദിവ്യബലി, 9.30 ന് ആഘോഷമായ തിരുനാൾ സമൂഹ ദിവ്യബലിക്ക് ഫാ. ബിനുതോമസ് തുപ്പാശേരി നേതൃത്വം നൽകും. തുടർന്ന് കൊടിയിറക്ക് നടക്കും. രാത്രി എട്ടുമുതൽ ഗാനമേള.