താന്പരം -കൊച്ചുവേളി ട്രെയിൻ പുനരാരംഭിക്കണം: എൻ.കെ. പ്രേമചന്ദ്രൻ എംപി
1443690
Saturday, August 10, 2024 6:12 AM IST
കൊല്ലം: താമ്പരം - കൊച്ചുവേളി - താമ്പരം ട്രെയിന്‍ നമ്പര്‍ 06035, 06036 സര്‍വീസ് പുനരാരംഭിക്കണമെന്ന് കേന്ദ്ര റയില്‍വേ മന്ത്രിയോടും റയില്‍വേ ബോര്‍ഡ് ചെയര്‍മാനോടും ദക്ഷിണ റയില്‍വേ ജനറല്‍ മാനേജരോടും എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
യാത്രക്കാര്‍ക്ക് വളരെ പ്രയോജനമുളള തീവണ്ടി വേനല്‍ക്കാല സ്പെഷല്‍ തീവണ്ടിയായി ആരംഭിച്ചു. വേനല്‍ക്കാലം കഴിഞ്ഞാലും തീവണ്ടി സര്‍വീസ് തുടരേണ്ടത് ആവശ്യമാണ്.
കുറ്റാലം, പാലരുവി, തെന്മല തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളും ആര്യങ്കാവ്, കുളത്തുപ്പുഴ, അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രവും ഉള്‍പ്പെടെ വളരെയേറെ വിനോദസഞ്ചാര തീര്‍ഥാടന കേന്ദ്രങ്ങള്‍ കൊല്ലം - ചെങ്കോട്ട റൂട്ടിലാണ്.
ഓഗസ്റ്റിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ധാരാളം സഞ്ചാരികള്‍ എത്തുന്ന സമയമാണ്. അടുത്തമാസം ഓണം വരുന്നു.
നവംബറിൽ ശബരിമല തീര്‍ഥാടനം ആരംഭിക്കും. തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ തീര്‍ഥാടകള്‍ എത്തുന്നത് ചെങ്കോട്ട വഴിയാണ്. റെയില്‍വേക്ക് ലാഭകരമായ സര്‍വീസാണ് നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.