മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി : കൊല്ലത്തു നിന്നുള്ള ധനസഹായം രണ്ടരക്കോടി കവിഞ്ഞു
1443371
Friday, August 9, 2024 5:50 AM IST
കൊല്ലം: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്കായുള്ള ധനസഹായ ശേഖരണത്തില്‍ രണ്ടരക്കോടിക്കുമേല് തുക സ്വരൂപിച്ച് കൊല്ലം ജില്ല. 12,45,560 രൂപയാണ് ഇന്നലെ കളക്ടറേറ്റില്‍ ലഭിച്ചത്. ഇതോടെ ജില്ലയില്‍ സ്വരൂപിച്ച സഹായധനം 2,61,88,231 രൂപയായി.
തേവലക്കര ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് - 10 ലക്ഷം, മനങ്ങാട് സ്വദേശി എം.എ.സത്താര്‍ -ഒരു ലക്ഷം, തെക്കുംഭാഗം സ്വദേശി പ്രസന്നന് പിള്ള -5000, കൊട്ടിയം സ്വദേശി ടി.എം. ഇക്ബാല്‍ -15,000, പള്ളിത്തോട്ടം സ്വദേശിനി ത്രേസ്യ എഡ്വിന് -25,000, ചെമ്മക്കാട് സ്കൂള്‍ വിദ്യാര്‍ഥികളായ അദ്വൈതും അര്‍ജുനും -959, മയ്യനാട് ബ്ലൂ സ്റ്റാര്‍ പബ്ലിക് സ്കൂള്‍ -5000, കൊട്ടാരക്കര സ്വദേശിനി ബി. മിനി -5000,
പോളയത്തോട് അലയന്‍സ് റസിഡന്‍ഷ്യല്‍ നഗര്‍ -17,001, അന്‍സിയ ട്രാവല്‍സ് -22,600, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് എംപികെബിവൈ ഏജന്റുമാര്‍- 50,000 എന്നിങ്ങനെയാണ് ഇന്ന് സിഎംഡിആര്‍എഫിലേക്ക് ലഭിച്ച സംഭാവന.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം
കൊല്ലം: വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ഈ മേഖലയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനും പുനരധിവാസം ഉറപ്പാക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം. ഓണ്‍ലൈന്‍ ആയി https://donation.cmdrf.kerala.gov.in/ വഴി സംഭാവന നൽകുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍. 0474 2794004, 9447677800.