ജില്ലാ സ്പോര്‍ട്സ് അക്കാദമി ഹോസ്റ്റല്‍ നിര്‍മാണോദ്ഘാടനം ഇന്ന്
1443079
Thursday, August 8, 2024 5:56 AM IST
കൊല്ലം: സംസ്ഥാന കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് രണ്ട് കോടി 50 ലക്ഷം രൂപ വിനിയോഗിച്ചാണ്് ആശ്രാമം ഹോക്കി സ്റ്റേഡിയം കോമ്പൗണ്ടില്‍ പുതിയ ഹോസ്റ്റല്‍ നിര്‍മിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മന്ത്രി വി. അബ്ദുറഹിമാന് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ എം. മുകേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും.
മുഖ്യാതിഥികളായി മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍.കെ. പ്രേമചന്ദ്രന് എംപി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവര്‍ പങ്കെടുക്കും.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം രഞ്ചു സുരേഷ്, കോര്പറേഷന് കൗണ്‍സിലര്‍ ഹണി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍,
വിവിധ കായിക അസോസിയേഷന് ഭാരവാഹികള്‍, കായിക താരങ്ങള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ചടങ്ങിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് സ്വാഗതം പറയും .