കുളത്തൂപ്പുഴയിൽ ബോധവത്്കരണ ക്യാമ്പ് നടത്തി
1435864
Sunday, July 14, 2024 3:32 AM IST
കുളത്തൂപ്പുഴ : മഴക്കാല രോഗങ്ങൾക്കെതിരേ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റേയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങൾക്ക് എതിരേ ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും. 500 കേന്ദ്രങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ലൈലാ ബീവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുഷാര, ബ്ലോക്ക് മെമ്പർ ഇ. കെ. സുധീർ, വാർഡ് മെമ്പർമാരായ നദീറ, സൈഫുദീൻ, ജയകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. നിസാ ബഷീർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് കുമാർ, എസ്. ഷൈജു, പിഎച്ച്എൻ ആലീസ് ബേബി, അസിസ്റ്റന്റ് സെക്രട്ടറി ഷിഫുലുദീൻ എന്നിവർ പ്രസംഗിച്ചു.