നെഹ്റു സ്മൃതിയും അനുമോ ദനവും
1425896
Thursday, May 30, 2024 12:48 AM IST
ചവറ: കെ പി സി സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചരമ വാർഷികം ആചരിച്ചു.
കെപിസി സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അധ്യക്ഷനായി. ജില്ലാ ട്രഷറർ മോഹൻ ജോൺ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രഭ അനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി രഞ്ജിത്ത്, വടക്കുംതല ജി. ബാബുനാഥ്, പന്മന തുളസി, കെ. ഇ ബൈജു, മോഹൻ നിഖിലം, ശാലിനി, സരിത അജിത്ത്, സന്ധ്യ പ്രദീപ്, സുജ ഷിബു, സക്കീർ ഹുസൈൻ, വിൽസൺ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. സി ബി എസ് സി പത്താം ക്ലസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മീനാക്ഷിയെ ചടങ്ങിൽ അനുമോദിച്ചു.